ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഇനി ന്യൂയോർക്കിനും ‘ഔദ്യോഗികം’; ചരിത്രപ്രമേയം പാസാക്കി സെനറ്റ്

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ചരിത്രപരമായ ആദരവുമായി ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ്. വരും വർഷങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് സംസ്ഥാനത്ത് ഔദ്യോഗിക അംഗീകാരം പ്രഖ്യാപിക്കാൻ ഗവർണർ കാത്തി ഹോച്ചുളിനോട് ആവശ്യപ്പെടുന്ന പ്രത്യേക പ്രമേയം സെനറ്റ് പാസാക്കി. ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തിലും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ വളർച്ചയിലും വലിയൊരു നാഴികക്കല്ലായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും പ്രശംസിച്ചുകൊണ്ട് സെനറ്റർ ജെറമി എ. കൂണിയാണ് പ്രമേയം അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹം തങ്ങളുടെ മേഖലകളിൽ മികച്ച സ്വാധീനം ചെലുത്തുന്നുണ്ടെന്നും, ഇരു രാജ്യങ്ങളുടെയും പങ്കുവെക്കപ്പെട്ട ചരിത്രവും സംസ്കാരവും ഒന്നിച്ച് ആഘോഷിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ ജനാധിപത്യത്തേക്കാൾ പഴക്കമുള്ളതാണ് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെന്ന് സെനറ്റർ ജോൺ സി. ലിയു ചർച്ചയിൽ ഓർമ്മിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ വരുംതലമുറയ്ക്ക് പ്രചോദനമാണെന്ന് സെനറ്റർ ജോസഫ് പി. അദ്ദാബോയും, ന്യൂയോർക്കിന്റെ ബിസിനസ്സ്-വിദ്യാഭ്യാസ മേഖലകളിൽ ഇന്ത്യൻ വംശജർ ഒഴിച്ചുകൂടാനാവാത്ത ശക്തിയാണെന്ന് മറ്റ് സെനറ്റർമാരും കൂട്ടിച്ചേർത്തു.

പ്രമേയം പാസാക്കുന്ന വേളയിൽ ന്യൂയോർക്കിലെ ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറൽ വിശാൽ ഹർഷിനെയും കമ്മ്യൂണിറ്റി പ്രതിനിധികളെയും സെനറ്റ് ചേംബർ ഔദ്യോഗികമായി സ്വീകരിച്ചു. ഇന്ത്യയോടുള്ള ഈ ആദരവിന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അഗാധമായ നന്ദി രേഖപ്പെടുത്തി.

The Senate has passed a special resolution asking New York Governor Kathy Hochul to declare the state’s official recognition of August 15, India’s Independence Day.

More Stories from this section

family-dental
witywide