ചെന്നൈ: സി ജോസഫ് വിജയ് സർക്കാർ ഇന്ന് നൂറാംദിനത്തിൽ. തമിഴ്നാട്ടിൽ ദ്രവീഡിയൻ പാർട്ടികളെ തറപറ്റിച്ച് അധികാരം പിടിച്ച നടൻ സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് നൂറാമത്തെ ദിനം. ഇതിനോടകം വിജയ് സർക്കാർ 717 ടാസ്മാക് കടകൾ പൂട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സിങ്കപ്പെൺ സേന, ലഹരിമുക്ത തമിഴ്നാടിനായി പ്രത്യേക സേന, സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരവും ബേബി കിറ്റും യുവതികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ടുസാരിയും കാർഷിക കടങ്ങൾ എഴുതിത്തള്ളി, 200 യൂണിറ്റ് സൗജന്യ വൈദ്യതി, 104 ധാരണാപത്രങ്ങളിലായി ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
അഴിമതി രഹിത ഭരണമെന്ന കൃത്യമായ സന്ദേശം ജനങ്ങൾക്ക് നൽകാൻ മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് സാധിയ്ക്കുന്നുണ്ടെന്ന് ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. രാജേന്ദ്രപ്രസാദ് വ്യക്തമാക്കുന്നത്. അതേസമയം, ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, ഡിഎംകെ സർക്കാരിന്റെ പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. സ്ത്രീകൾക്കുള്ള പ്രതിമാസ തുക 2500 ആയി ഇനിയും ഉയർത്തിയിട്ടില്ല. എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയില്ല തുടങ്ങി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതൊന്നും ടിവികെ ചെയ്തില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.
The Tamilaga Vettri Kazhagam (TVK) government led by Chief Minister C. Joseph Vijay marked its 100th day in office on August 17, 2026,














