ഹിന്ദി ഭാഷാ പഠനം: സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെയും ഇരുഭാഷാ നയത്തിൽ ഉറച്ചുനിന്ന് തമിഴ്‌നാട് സർക്കാർ

ചെന്നൈ: ഹിന്ദി ഭാഷയോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തണമെന്ന സുപ്രീം കോടതിയുടെ ശക്തമായ പരാമർശത്തിന് പിന്നാലെയും തങ്ങളുടെ ഇരുഭാഷാ നയത്തിൽ ഉറച്ചുനിൽക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനം. കേന്ദ്ര സർക്കാരിന്റെ ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനായി സംസ്ഥാനത്ത് ഭൂമി വിട്ടുനൽകില്ലെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. തമിഴ് മണ്ണിൽ ഹിന്ദി പഠിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

അതേസമയം, കോടതിയുടെ പരാമർശങ്ങൾ അന്തിമ വിധിപ്രസ്താവനയല്ലെന്നും കേവലം ഒരു അഭിപ്രായം മാത്രമാണെന്നും തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അറുമുഖം പ്രതികരിച്ചു. തമിഴ്‌നാട് ഹിന്ദിക്കോ മറ്റ് ഭാഷകൾക്കോ എതിരല്ലെന്നും, എന്നാൽ തമിഴ് ഭാഷയുടെ സംരക്ഷണത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുഭാഷാ നയവുമായി മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സ്വാഗതം ചെയ്തു. ആവശ്യമെങ്കിൽ കേന്ദ്ര നയത്തിനെതിരെ അസംബ്ലിയിൽ പ്രത്യേക പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്രാമപ്രദേശങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള താമസ്സപഠന സൗകര്യം ഒരുക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിദ്യാലയങ്ങളാണ് ജവഹർ നവോദയ. ഇവിടെ ഹിന്ദി ഉൾപ്പെടെയുള്ള ത്രിഭാഷാ പദ്ധതിയാണ് പിന്തുടരുന്നത്. തമിഴ്‌നാടിന്റെ ഇരുഭാഷാ നയത്തിന് ഇത് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഭൂമി നൽകാൻ വിസമ്മതിക്കുന്നത്. കേസിൽ എല്ലാ ജില്ലകളിലും സ്കൂളുകൾക്കായി അനുയോജ്യമായ ഭൂമി കണ്ടെത്താൻ സുപ്രീം കോടതി തമിഴ്‌നാട് സർക്കാരിന് മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്.

Hindi Language Learning: Tamil Nadu Government Stands Firm on Two-Language Policy Despite Supreme Court Directive

More Stories from this section

family-dental
witywide