പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ്; ‘പുകഞ്ഞ കൊള്ളി പുറത്തെന്ന്’ ദേശിയ സംസ്ഥാന നേതാക്കൾ

പാർട്ടി വിട്ട പി.വി. അൻവറിനെതിരെ രൂക്ഷമായ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ രംഗത്തെത്തി. അൻവർ രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണെന്നും നിരവധി ഇടത് നേതാക്കളെ പാർട്ടിയിലെത്തിക്കാം എന്ന് വാഗ്ദാനം നൽകി ദേശീയ നേതൃത്വത്തെ വഞ്ചിക്കുകയായിരുന്നുവെന്നും ടിഎംസി സെക്രട്ടറി വി. ശിവദാസൻ ആരോപിച്ചു. അൻവറിനെ വെച്ച് കേരളത്തിൽ പാർട്ടി വളർത്താൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പിന്തുണ നൽകാതിരുന്നതെന്നും നേതൃത്വം വ്യക്തമാക്കി.

അൻവർ പാർട്ടിയിൽ അംഗത്വത്തിനായി അയച്ച കത്ത് പുറത്തുവിട്ടുകൊണ്ടാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. അൻവർ ഒരു ‘ഫ്രോഡ്’ ആണെന്നും അദ്ദേഹത്തിനുള്ള പിന്തുണ പിൻവലിച്ചതായും നേതൃത്വം അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ 200 സീറ്റും 20 പഞ്ചായത്തുകളും നേടിത്തരാമെന്ന് പറഞ്ഞ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സ്വന്തം അജണ്ട നടപ്പിലാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ടിഎംസി ആരോപിക്കുന്നു.

അൻവറിന്റേത് പുകഞ്ഞ കൊള്ളി പുറത്തുപോയതിന് സമാനമായ നടപടിയാണെന്ന് ടിഎംസി സംസ്ഥാന പ്രസിഡന്റ് സി.ജി. ഉണ്ണി പരിഹസിച്ചു. യുഡിഎഫിൽ ഒരു സീറ്റ് ഉറപ്പിക്കാൻ അൻവർ നടത്തിയ ഗൂഢനീക്കങ്ങൾ പാർട്ടി തടഞ്ഞതാണ് ഇപ്പോഴത്തെ രാജിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർട്ടി ഉണ്ടാക്കാൻ പോകുന്ന അൻവറിന്റെ ഗതി മുൻ എംഎൽഎ ജോണി നെല്ലൂരിന്റേതിന് സമാനമാകുമെന്നും ടിഎംസി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

TMC slams PV Anvar after resignation; national leadership terms him ‘unstable’

More Stories from this section

family-dental
witywide