ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; കരുതലും കരുണയുമായി ഭൂമിയിലെ മാലാഖമാർ

മെയ് 12, ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ഭൂമിയിലെ മാലാഖമാരായ, കരുതലും കരുണയുമായി ഏത് രോഗാവസ്ഥയിലുള്ള രോഗികൾക്കും ആശ്വാസ തണലാകുന്ന നഴ്സുമാരുടെ അന്താഷ്ട്ര ദിനമാണ് ഇന്ന്. 1953ൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് ആണ് നഴ്‌സിങ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പ്രഫഷണലുകൾക്ക് അംഗീകാരമായി ഒരു ദിനമെന്ന ആശയം മുന്നോട്ട് കൊണ്ടുവന്നത്. 1974 മുതൽ ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനത്തിലാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിക്കുന്നത്.

അന്ന് മുതൽ ഇങ്ങോട്ട് വിവിധ രാജ്യങ്ങൾ, നഴ്സസ് ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടികൾ, പുരസ്ക്കാരങ്ങൾ, ബോധവത്ക്കരണ ക്യാംപയ്നുകൾ, വിദ്യാഭ്യാപരമായ പരിപാടികൾ എന്നിവ സംഘടിപ്പിച്ച് വരികയാണ്. ഓരോ വർഷവും നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പ്രമേയം ഇന്റർനാഷനൽ കൗൺസിൽ ഓഫ് നഴ്സസ് പ്രഖ്യാപിക്കാറുണ്ട്. ഈ മേഖലയിലെ വെല്ലുവിളികളും മുൻഗണനകളും വിളിച്ചോതുന്നതാണ് ഈ പ്രമേയങ്ങൾ. “നമ്മുടെ നഴ്സുമാർ. നമ്മുടെ ഭാവി. നഴ്സുമാരുടെ ശക്തി ജീവനുകൾ രക്ഷിക്കുന്നു.’ എന്നതാണ് ഈ വർഷത്തെ രാജ്യാന്തര നഴ്സസ് ദിന പ്രമേയം.

ആശുപത്രികളും സമൂഹങ്ങളും നഴ്‌സുമാരെ പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലോ ഉയർന്ന സമ്മർദ്ദ മേഖലകളിലോ ഉള്ളവരെ ആദരിക്കാൻ ഈ ദിനം ഉപയോഗിക്കുന്നു. ഐസിഎന്നും ദേശീയ നഴ്‌സിംഗ് അസോസിയേഷനുകളും സംഘടിപ്പിക്കുന്ന പരിപാടികളും കാമ്പെയ്‌നുകളും നഴ്‌സുമാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, നിക്ഷേപം, സുരക്ഷ എന്നിവയുടെ ആവശ്യകത എടുത്തുകാണിക്കുന്നവയാണ്.

നഴ്‌സുമാരുടെ കരുതലും ദയയും സഹാനുഭൂതിയും പലപ്പോഴും രോഗികളുടെ ക്ഷേമത്തിനും വീണ്ടെടുക്കലിനും കാരണമാകാറുണ്ട്. ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിൻ​ഗേൾ, ‘യുദ്ധഭൂമിയിലെ മാലാഖ’ എന്നറിയപ്പെടുന്ന ക്ലാര ബാർട്ടൻ, ക്രിമിയൻ യുദ്ധകാലത്ത് സ്വന്തം നിലയിൽ മുറിവേറ്റ പട്ടാളക്കാർക്ക് ഭക്ഷണവും മരുന്നും നൽകിയ മേരി സീക്കോൾ, അമേരിക്കയിൽ പബ്ലിക് ഹെൽത്ത് നഴ്സിംഗിന് തുടക്കമിട്ട ലിലിയൻ വാൾഡ്, നവജാതശിശു പരിചരണ രം​ഗത്ത് മാറ്റങ്ങൾ കൊണ്ടുവന്ന വിർജീനിയ ആപ്ഗർ, നിപ്പ വൈറസ് ബാധ കാലത്ത് രോ​ഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയിൽ സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ലിനി പുതുശ്ശേരി, കൊവിഡ് മഹാമാരിക്കാലത്തെ മലയാളി നഴ്സുമാരുടെ സേവനം എന്നിവരുടെ മുഖമെല്ലാം ഈ ദിവസം ഓർക്കാതെ നമുക്ക് കടന്നു പോകാൻ കഴിയില്ല.

Today is International Nurses Day; Angels on Earth with care and compassion

More Stories from this section

family-dental
witywide