കടുപ്പിച്ച് ട്രംപ് ഭരണകൂടം, അഭയാർത്ഥികൾക്ക് നിയന്ത്രണം കടുപ്പിച്ച് അമേരിക്ക; ഗ്രീൻ കാർഡ് വൈകിയാൽ അറസ്റ്റും തടങ്കലും നേരിടേണ്ടി വരും

വാഷിം​ഗ്ടൺ: അമേരിക്കയിൽ അഭയം പ്രാപിച്ച വിദേശികൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങളുമായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി. രാജ്യസുരക്ഷ മുൻനിർത്തിയും കൂടുതൽ പരിശോധനകൾ ഉറപ്പുവരുത്തുന്നതിനുമായി ഗ്രീൻ കാർഡ് ലഭിക്കാത്ത അഭയാർത്ഥികളെ തടങ്കലിൽ വെക്കാൻ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർക്ക് പുതിയ നിർദ്ദേശം നൽകി. സിഎൻഎൻ പുറത്തുവിട്ട ഡിഎച്ച്എസ് മെമ്മോയിലാണ് ഈ സുപ്രധാന വിവരങ്ങളുള്ളത്.

അമേരിക്കയിൽ എത്തി ഒരു വർഷം തികഞ്ഞിട്ടും നിയമപരമായ സ്ഥിരതാമസ പദവിയിലേക്ക് അഥവാ ഗ്രീൻ കാർഡിലേക്ക് മാറാൻ കഴിയാത്ത അഭയാർത്ഥികളെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വെക്കാനും ഇനി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. ബുധനാഴ്ച കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അഭയാർത്ഥികൾക്ക് നൽകുന്ന പ്രവേശനം താൽക്കാലികമാണെന്നും ഒരു വർഷത്തിന് ശേഷം നിർബന്ധിത പരിശോധനകൾക്ക് അവർ വിധേയരാകണമെന്നുമാണ് പുതിയ നയം വ്യക്തമാക്കുന്നത്. പരിശോധനകൾ പൂർത്തിയാകുന്നത് വരെ ഇവരെ കസ്റ്റഡിയിൽ സൂക്ഷിക്കാനും അധികൃതർക്ക് സാധിക്കും.

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് എഡ്‌ലോ, ആക്ടിംഗ് ഐസ് ഡയറക്ടർ ടോഡ് ലിയോൺസ് എന്നിവർ പുറപ്പെടുവിച്ച ഈ പുതിയ ഉത്തരവ് അഭയാർത്ഥി കാര്യങ്ങളിൽ നിലനിന്നിരുന്ന പഴയ സർക്കാർ നയങ്ങളെ പൂർണ്ണമായും റദ്ദാക്കുന്നതാണ്. ഇതോടെ അമേരിക്കയിൽ കഴിയുന്ന ആയിരക്കണക്കിന് അഭയാർത്ഥികളുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്.

Also Read

More Stories from this section

family-dental
witywide