ഹോർമുസ് കടലിടുക്ക് യുഎസ് പ്രവിശ്യയെന്ന് വീണ്ടും ട്രംപ്; അടച്ചിട്ടു, ഇനി തുറക്കില്ലെന്ന് ഇറാൻ: ആഗോള ജലപാതയിൽ തർക്കം മുറുകുന്നു

ന്യൂഡൽഹി: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നു. ഹോർമുസ് കടലിടുക്കിനെ “പുതിയ യുഎസ് പ്രവിശ്യ”എന്ന് വിശേഷിപ്പിക്കുന്ന ചിത്രം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ വീണ്ടും പങ്കുവെച്ചു. എന്നാൽ, വാഷിംഗ്ടൺ നിലപാട് മാറ്റാത്തപക്ഷം ജലപാത തുറക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ.

കഴിഞ്ഞ ഓഗസ്റ്റ് 18-നാണ് ട്രംപ് ഈ ചിത്രം ആദ്യമായി പോസ്റ്റ് ചെയ്തത്. “വളരെ പെട്ടെന്ന് തന്നെ ഞാൻ ഹോർമുസ് കടലിടുക്കിനെ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പ്രവിശ്യയായി പ്രഖ്യാപിക്കും” എന്ന് ഓഗസ്റ്റ് 14-ന് ലോംഗ് ഐലൻഡിലെ പൊലീസ് അക്കാദമിയിൽ സംസാരിക്കവേ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം വീണ്ടും പങ്കുവെച്ച് ട്രംപ് നിലപാട് കടുപ്പിച്ചത്.

അതേസമയം, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കാതെ കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സൻ റെസായ് പ്രതികരിച്ചു. “ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്, ഇനി അത് തുറക്കില്ല. വെറും വാക്കുകൾ കൊണ്ടോ ചർച്ചകൾ കൊണ്ടോ ഇതിൽ പരിഹാരമുണ്ടാകില്ല. ഇത്തവണ അമേരിക്കയാണ് പ്രവർത്തിക്കേണ്ടത്,” എന്ന് റെസായെയെ ഉദ്ധരിച്ച് ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു.

ഇറാൻ്റെ ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വർദ്ധിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ ആഴ്ച ഏകദേശം 200 കപ്പലുകൾ ഈ പാതയിലൂടെ കടന്നുപോയി. തൊട്ടുമുമ്പത്തെ ആഴ്ചകളിൽ ഇത് യഥാക്രമം 150-ഉം 40-ഉം മാത്രമായിരുന്നുവെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കടന്നുപോയ ഇന്ധനക്കപ്പലുകളിൽ 80 ശതമാനത്തിലധികവും യുഎസ് പിന്തുണയുള്ള ഒമാനി പാതയാണ് ഉപയോഗിച്ചത്. അല്ലെങ്കിൽ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവിടാതെ രഹസ്യമായാണ് സഞ്ചരിച്ചതെന്ന് മാരിടൈം ഇൻ്റലിജൻസ് സ്ഥാപനമായ ‘കെപ്ലർ’ അറിയിച്ചു. തർക്കങ്ങൾക്കിടെ, കടലിടുക്കിലൂടെയുള്ള ഒരു “മധ്യ പാതയെ” കുറിച്ച് ഒമാനുമായി ഇറാൻ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും സംയുക്ത പ്രസ്താവന പുറത്തുവന്നിട്ടില്ല.

Trump again calls the Strait of Hormuz a US province; Iran says it has closed it and will not open it again: Dispute intensifies in global waterway

More Stories from this section

family-dental
witywide