ഇറാനെ ശ്വാസം മുട്ടിക്കാൻ അമേരിക്ക; ‘അതിശക്തമായ സാമ്പത്തിക യുദ്ധം’ പ്രഖ്യാപിച്ച് ട്രംപ്, എണ്ണക്കടത്തും പണമിടപാടുകളും തടയാൻ ‘ക്രഷിംഗ് ഓപ്പറേഷൻ’

വാഷിംഗ്ടൺ: ഇറാൻ്റെ സാമ്പത്തിക മേഖലയെ പൂർണ്ണമായും തകർക്കുകയെന്ന ലക്ഷ്യത്തോടെ “അതിശക്തമായ സാമ്പത്തിക നടപടി” പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള “സാമ്പത്തിക യുദ്ധവും ഒറ്റപ്പെടുത്തലുമായിരിക്കും” ഇതെന്നും ട്രംപ് വ്യക്തമാക്കി. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

ഒരു ആണവ കരാറിലെത്താൻ ഇറാന് താൻ നൽകിയ വലിയ അവസരങ്ങൾ അവർ ദൗർഭാഗ്യവശാൽ പാഴാക്കിക്കളഞ്ഞുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാൻ്റെ വരുമാന മാർഗ്ഗങ്ങൾ പൂർണ്ണമായി തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം. എണ്ണക്കടത്ത്, പണമിടപാടുകൾ, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, ഫ്രണ്ട് കമ്പനികൾ എന്നിവയെല്ലാം ഉടനടി നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാന് സഹായം നൽകുന്ന മറ്റ് രാജ്യങ്ങൾക്കെതിരെയും ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസ്സുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവ വഴി ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക കൈത്താങ്ങ് നൽകുന്ന രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.

ഇറാൻ നിലവിൽ കടുത്ത പ്രതിസന്ധിയിലാണെന്നും ഈ പുതിയ ചരിത്രപരമായ നടപടികൾ അവരുടെ ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക ശേഷിയെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ ഒരിക്കലും ഒരു ആണവായുധം നിർമ്മിക്കില്ലെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു പ്രഖ്യാപിച്ചു.

Trump declares ‘powerful economic war’ against Iran

Also Read

More Stories from this section

family-dental
witywide