ഖത്തറിന്റെ പ്രിയപ്പെട്ട സമ്മാനത്തിന് സുരക്ഷ പോരാ! പുതിയ എയർഫോഴ്‌സ് വണ്ണിന്റെ സുരക്ഷാ പോരായ്മകൾ പരിഹരിക്കും, സ്ഥിരീകരിച്ച് ട്രംപ്

വാഷിം​ഗ്ടൺ: ഖത്തർ സമ്മാനമായി നൽകിയതും നിലവിൽ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണായി ഉപയോഗിക്കുന്നതുമായ വിമാനം കൂടുതൽ സുരക്ഷാ നവീകരണ പ്രവർത്തനങ്ങൾക്കായി അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പഴയ ഔദ്യോഗിക വിമാനങ്ങളെ അപേക്ഷിച്ച് പുതിയ വിമാനത്തിൽ സുരക്ഷാ സംവിധാനങ്ങൾ കുറവാണെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ നിർണ്ണായക സ്ഥിരീകരണം.

ന്യൂജേഴ്‌സിയിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം തിരികെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ എത്തിച്ചേർന്ന ട്രംപിനോട്, വിമാനത്തിന്റെ മിസൈൽ പ്രതിരോധ ശേഷിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്: “ഈ വിമാനത്തിന് വലിയ പ്രവർത്തനക്ഷമതയുണ്ട്, എങ്കിലും വരും മാസങ്ങളിൽ കൂടുതൽ അത്യാധുനിക സംവിധാനങ്ങൾ ഘടിപ്പിച്ച് ഇതിന്റെ സുരക്ഷാ ശേഷി പരമാവധി ഉയർത്താൻ നവീകരണത്തിനയക്കും. ഒരു മാസത്തോളം സമയം ഇതിനായി എടുത്തേക്കും.” – ട്രംപ് പറഞ്ഞു.

വിമാനത്തിന്റെ സുരക്ഷാ പോരായ്മകളെക്കുറിച്ച് മാധ്യമ വാർത്തകൾ പുറത്തുവന്നതിൽ ട്രംപ് കടുത്ത അതൃപ്തിയിലായിരുന്നു. വിവരം ചോർത്തിയവരെ കണ്ടെത്താൻ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിക്കുകയും ചില ഉദ്യോഗസ്ഥരുടെ ഫോണുകൾ പരിശോധനയ്ക്കായി വാങ്ങുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ ആദ്യമായി പുറത്തുവിട്ട ന്യൂയോർക്ക് ടൈംസിലെ നാല് റിപ്പോർട്ടർമാർക്ക് ഗവൺമെന്റ് സമൻസ് അയച്ചിട്ടുമുണ്ട്.

More Stories from this section

family-dental
witywide