ഒപ്പിട്ടതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി ട്രംപ്; സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇറാനുമേൽ കനത്ത ബോംബാക്രമണം

പാരീസ്: യുഎസ് – ഇറാൻ സമാധാനക്കാരാറിൽ ഒപ്പിട്ടതിന് പിന്നാലെ പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇറാനുമേൽ ബോംബിടുമെന്നും എനിക്ക് അവരെ വേണ്ട, കരാറിനെ അവർ ബഹുമാനിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും പ്രസിഡന്റുമാർ ചേർന്ന് സമാധാനക്കരാർ ഒപ്പുവെച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ ഭീഷണി.

ഇതിനോടകം, കരാറിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതുപ്രകാരം അന്തിമധാരണയിലെത്താൻ ഇരൂകൂട്ടർക്കും 60 ദിവസം ലഭിക്കും. കരാർ ഒപ്പുവെച്ചതിന് ശേഷം ജി7 വേദിയിൽ വെച്ചാണ് ട്രംപ് വാർത്താസമ്മേളനം നടത്തിയത്. കരാറിന്റെ നിബന്ധനകൾ പാലിക്കാൻ ടെഹ്റാൻ തയ്യാറാവുന്നില്ലെങ്കിൽ സൈനിക നടപടികൾ പുനരാരംഭിക്കാൻ അമേരിക്ക മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. കരാർ ലംഘിച്ചാൽ ഇറാനുമേൽ ബോംബിടും. ഇറാൻ ജനത മിടുക്കരാണെന്നും അടുത്ത 60 ദിവസത്തെ ചർച്ചകളിലൂടെ ശാശ്വതമായ പരിഹാരത്തിനും സമാധാനത്തിനും വഴിതെളിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, കരാർ ഒപ്പിടുന്നതിന് മുൻപും ട്രംപ് സമാനമായ ഭീഷണി മുഴക്കിയിരുന്നു. കരാർ പാലിച്ചില്ലെങ്കിൽ ഇറാനെ വെടിവെച്ച് തിരികെവരും, കരാറിൽ പ്രതികൂല സമീപനമാണ് ഇറാൻ സ്വീകരിക്കുന്നതെങ്കിൽ അവരുടെ തലയിൽ ബോംബുകൾ വർഷിക്കും. കാരണം, കഴിഞ്ഞ 47 വർഷമായി അവർ മോശമായി പെരുമാറുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ട്രംപിന്റെ പുതിയ പ്രസ്താവനകളോട് ഇറാൻ നേതാക്കൾ ആരും പ്രതികരിച്ചില്ല.

Trump threatens Iran with heavy bombing if peace deal not respected

More Stories from this section

family-dental
witywide