ദേസി ഗേളായി ട്രംപിന്റെ മകൾ; ലെഹങ്കയും ജുംക്കയും അണിഞ്ഞ ചിത്രങ്ങൾ വൈറൽ

ദേസി സ്റ്റൈലിൽ തിളങ്ങി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപ്. മുകേഷ് അംബാനിയുടെ ആൻ്റിലിയയിൽ സംഘടിപ്പിച്ച ഗണേശോത്സവാഘോഷങ്ങളിൽ ഇന്ത്യൻ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത അതിമനോഹരമായ ലഹംഗയിലാണ് ടിഫാനി എത്തിയത്. നിമിഷനേരങ്ങൾക്കകം ടിഫാനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

ടിഫാനിയുടെ പേസ്റ്റൽ പിസ്താഷ്യോ ഗ്രീൻ നിറത്തിലുള്ള ലെഹങ്കയ്ക്ക് കോറൽ പിങ്ക് നിറത്തിലുള്ള ദുപ്പട്ട വസ്ത്രത്തിന് മോടികൂട്ടി. സൂക്ഷ്‌മമായ ത്രെഡ് വർക്കുകളും ഫ്ളോറൽ മോട്ടിഫും ഫ്ളോറൽ എംബ്രോയിഡറിക്ക് നൽകിയ പേൾ ഡീറ്റെയ്ലിങ്ങും ലെഹങ്കയെ അതിമനോഹരമാക്കി. ബ്ലൗസിൽ ചെയ്ത പേൾ ഡീറ്റെയ്ലിങ്ങിനെ ഭംഗി ലെഹങ്കയ്ക്ക് ഒരു ക്ലാസിക് ടച്ചാണ് നൽകിയത്. പരമ്പരാഗത ഇന്ത്യൻ രാജകീയ പ്രൗഢി വിളിച്ചോതുന്നതായിരുന്നു മനീഷ് മൽഹോത്രയുടെ ഈ മാസ്റ്റർപീസ്. കൂടാതെ, ലഹംഗയ്ക്ക് അനുയോജ്യമായ പോൽക്കി ചോക്കറും ജുംക്കയും കൂടെ ചേർന്നതോടെ ടിഫാനി അസൽ ദേസി ഗേളായി മാറി.

അതേസമയം, ആന്റിലിയയിൽ വർഷം തോറും അംബാനി കുടുംബം നടത്തുന്ന ഗണേശോത്സവം ബോളിവുഡ് താരങ്ങളുടെയും വ്യവസായികളുടെയും ആഗോള പ്രമുഖരുടെയും വലിയൊരു സംഗമവേദിയാണ്. നിതാ അംബാനിയും മുകേഷ് അംബാനിയും ചേർന്നാണ് വിശിഷ്ടാതിഥിയായി എത്തിയ ടിഫാനി ട്രംപിനെ സ്വീകരിച്ചത്. അംബാനി കുടുംബത്തോടുള്ള അടുത്ത സൗഹൃദത്തിന്റെ ഭാഗമായാണ് ടിഫാനി ഇന്ത്യയിലെത്തിയത്. ടിഫാനി ട്രംപിൻ്റെ പുതിയ ‘ദേശി’ ലുക്ക് ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യ തയ്യൽ കലകളെയും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ജനപ്രിയമാക്കാൻ സഹായിക്കുമെന്നാണ് ഫാഷൻ ലോകത്തിന്റെ വിലയിരുത്തൽ. മനീഷ് മൽഹോത്ര, സബ്യസാചി എന്നിവരുടെ ഡിസൈനുകൾ മുൻപ് അംബാനി കുടുംബത്തിലെ കല്യാണ ആഘോഷങ്ങളിലും ചടങ്ങുകളിലും വിദേശ പ്രമുഖർ തിരഞ്ഞെടുത്തിട്ടുണ്ട്.

Trump’s daughter as a ‘desi girl’; photos wearing a lehenga and jhumkas go viral.

More Stories from this section

family-dental
witywide