അംബാനിയുടെ ആൻ്റിലിയയിലെ ഗണപതി പൂജയിൽ തിളങ്ങി യുഎസ് അംബാസഡറും ടിഫാനി ട്രംപും; ഒപ്പം ബോളിവുഡ് താര നിരയും

മുംബൈ: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ‘ആന്റിലിയ’യിൽ നടന്ന ഗണപതി ആഘോഷങ്ങളിൽ പ്രമുഖ അന്താരാഷ്ട്ര അതിഥികളും ബോളിവുഡ് താരങ്ങളും പങ്കുചേർന്നു. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപ്, ഭർത്താവ് മൈക്കൽ ബൗലോസ് എന്നിവരായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം.

സെപ്റ്റംബർ 14-ന് നടന്ന ആഘോഷത്തിൽ ബോളിവുഡ് സൂപ്പർതാരങ്ങളായ സഞ്ജയ് ദത്ത്, രൺവീർ സിംഗ് എന്നിവർക്കൊപ്പം യുഎസ് അംബാസഡർ സെർജിയോ ഗോർ ചിത്രങ്ങൾക്ക് പോസ് ചെയ്തു. പരമ്പരാഗത ഇന്ത്യൻ വസ്ത്രമായ ലഹംഗ ചോളി ധരിച്ചാണ് ടിഫാനി ട്രംപ് ചടങ്ങിനെത്തിയത്. വെള്ള കുർത്ത ധരിച്ചെത്തിയ സഞ്ജയ് ദത്ത്, ടിഫാനി ട്രംപിനും യുഎസ് അംബാസഡർക്കുമൊപ്പമുള്ള ചിത്രം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. ഇവരെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു.

ചടങ്ങിൽ വെള്ള വസ്ത്രമണിഞ്ഞെത്തിയ നടൻ രൺവീർ സിംഗും യുഎസ് പ്രതിനിധിയുമായി സൗഹൃദം പങ്കിട്ടു. സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ, കരീന കപൂർ ഖാൻ, കരിഷ്മ കപൂർ തുടങ്ങി ബോളിവുഡിലെ വൻ താരനിരയും അംബാനി കുടുംബത്തിന്റെ വിരുന്നിൽ പങ്കെടുത്തു.

ആന്റിലിയയിലെ ആഘോഷങ്ങൾക്ക് ശേഷം, സെർജിയോ ഗോർ മുംബൈയിലെ പ്രശസ്തമായ ‘ലാൽബാഗ്ച രാജ’ ഗണപതി പന്തലും സന്ദർശിച്ചു.

US Ambassador and Tiffany Trump joined at the Ganpati Puja at Ambani’s Antilia

Also Read