യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം: ശക്തമായി അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: ഒമാൻ തീരത്ത് പലാവു പതാകയേന്തിയ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായി അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്.

കഴിഞ്ഞ ബുധനാഴ്ച യു.എസ്. നടത്തിയ ആക്രമണത്തിലാണ് ‘എംടി സെറ്റെബെല്ലോ’ എന്ന ടാങ്കർ കപ്പൽ തകർന്നത്. സംഭവസമയത്ത് കപ്പലിൽ 24 ഇന്ത്യൻ നാവികരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ മരണപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു.

“സെറ്റെബെല്ലോ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ അർസീനിയോ ഡൊമിംഗസ് ശക്തമായി അപലപിച്ചിട്ടുണ്ട്. ഈ നിലപാടിനെ യുഎന്നും പൂർണ്ണമായി പിന്തുണയ്ക്കുന്നു,” യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അന്താരാഷ്ട്ര കപ്പൽ ചാലുകളിലെ സുരക്ഷ ഉറപ്പാക്കണമെന്നും, നിരപരാധികളായ നാവികർക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.

യു.എസ്. നടത്തിയ ആക്രമണങ്ങളെ ‘അതീവ ആശങ്കാജനകം’ എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വിശേഷിപ്പിച്ചത്. ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു. മാത്രമല്ല, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഡൽഹിയിലെ യു.എസ്. എംബസി ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചുവരുത്തിയാണ് ഔദ്യോഗികമായി നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തിയത്. എംടി സെറ്റെബെല്ലോ’ കൂടാതെ, ഇന്ത്യൻ നാവികരുണ്ടായിരുന്ന മറ്റ് രണ്ട് കപ്പലുകൾക്ക് നേരെയും നാല് ദിവസത്തിനിടെ യു.എസ്. നേവി ആക്രമണം നടത്തിയതായി ഇന്ത്യ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.

UN Secretary General strongly condemns ship attack that killed Indian sailors

More Stories from this section

family-dental
witywide