
തെക്കൻ ഇറാനിൽ സ്വയം പ്രതിരോധത്തിനായി ആക്രമണങ്ങൾ നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു.
“ഇറാൻ സേന ഉയർത്തുന്ന ഭീഷണികളിൽ നിന്ന് നമ്മുടെ സൈനികരെ സംരക്ഷിക്കുന്നതിനായി യുഎസ് സൈന്യം ഇന്ന് തെക്കൻ ഇറാനിൽ സ്വയം പ്രതിരോധ ആക്രമണങ്ങൾ നടത്തി,” സെൻട്രൽ കോം വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ ബോട്ടുകളും യുഎസ് ആക്രമിച്ചതായാണ്. വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് യുഎസിൻ്റെ പക്ഷത്തു നിന്ന് ഈ നീക്കം ഉണ്ടായിരിക്കുന്നത്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് ഉൾപ്പെടെ തെക്കൻ ഇറാനിൽ നിരവധി സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒമാൻ ഉൾക്കടലിനോടും ഹോർമുസ് കടലിടുക്കിനോടും ചേർന്നുള്ള തീരദേശ നഗരങ്ങളായ സിറിക്, ജാസ്‌ക് എന്നിവിടങ്ങളിൽ സമാനമായ സ്‌ഫോടനശബ്‌ദങ്ങൾ റിപ്പോർട്ട് ചെയ്‌തതായി ഐആർജിസി-അനുബന്ധ ഔട്ട്‌ലെറ്റ് അറിയിച്ചു.
ഇറാനുമായി മഹത്തായതും അർത്ഥവത്തായതുമായ ഒരു കരാറിൽ ഒപ്പുവെക്കുമെന്നും അല്ലാത്ത പക്ഷം ഒരു കരാറും ഉണ്ടാകില്ലെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള കരാർ തിങ്കളാഴ്ച ഉടൻ പ്രഖ്യാപിക്കാമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അറിയിച്ചിരുന്നു.
യുഎസുമായി പല കാര്യങ്ങളിലും കരാറിൽ എത്തിയതായി ഇറാൻ അംഗീകരിച്ചു, പക്ഷേ ആണവവിഷയത്തിൽ ഇതുവരെ ഒരു ധാരണയിൽ എത്തിയിട്ടില്ല . അത് പെട്ടെന്ന് സംഭവിക്കും എന്നു കരുതുന്നില്ല എന്നും ഇറാൻ വ്യക്തമാക്കി. യുഎസ് അവരുടെ നയങ്ങൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ഇറാൻ കുറ്റപ്പെടുത്തി. അതിനാൽ തന്നെ സമാധാന കരാർ ഉടൻ സംഭവിച്ചേക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റിരിക്കുകയാണ്.
US forces conduct self-defense strikes in Iran says CENTCOM









