ദീപാവലിക്ക് യുഎസിൽ ഫെഡറൽ അവധി; ബിൽ വീണ്ടും അവതരിപ്പിച്ചു, 19 പേരുടെ പിന്തുണ

വാഷിങ്ടൺ: ദീപാവലിയെ അമേരിക്കയിലെ ഔദ്യോഗിക ഫെഡറൽ അവധിദിനമായി പ്രഖ്യാപിക്കാനുള്ള ബിൽ യുഎസ് ജനപ്രതിനിധികൾ വീണ്ടും അവതരിപ്പിച്ചു. കോൺഗ്രസ് അംഗം ഗ്രേസ് മെങ്ങിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച അവതരിപ്പിച്ച ബില്ലിന് ഇന്ത്യൻ വംശജരായ അഞ്ച് ജനപ്രതിനിധികളടക്കം 19 പേരുടെ പിന്തുണയുണ്ട്.

‘ദീപാവലി ഡേ ആക്ട്’ എന്ന പേരിലുള്ള ബില്ലിനെ അമി ബേര, രാജാ കൃഷ്ണമൂർത്തി, സുഹാസ് സുബ്രഹ്മണ്യം, ശ്രീ താനേദാർ, റോ ഖന്ന എന്നിവർ പിന്തുണച്ചു. 2023ലും മെങ് സമാനമായ ബിൽ അവതരിപ്പിച്ചിരുന്നെങ്കിലും സഭയുടെ സമിതിയിൽനിന്ന് മുന്നോട്ടുപോയില്ല. ദീപാവലിയുടെ സാംസ്കാരിക പ്രാധാന്യം അംഗീകരിക്കാനും വിവിധ സമൂഹങ്ങളുടെ പാരമ്പര്യങ്ങളെ ആദരിക്കാനും ബിൽ സഹായിക്കുമെന്ന് മെങ് പറഞ്ഞു. ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനർക്കും ബുദ്ധമതക്കാർക്കും അമേരിക്കൻ സമൂഹത്തിൽ തുല്യപ്രാധാന്യമുണ്ടെന്ന സന്ദേശം നൽകാനും ഫെഡറൽ അവധി പ്രഖ്യാപനം സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.

കോൺഗ്രസിന്റെ അംഗീകാരവും പ്രസിഡന്റിന്റെ ഒപ്പും ലഭിച്ചാൽ ദീപാവലി അമേരിക്കയിലെ 12-ാമത്തെ ഫെഡറൽ അവധിദിനമാകും. ഇതോടെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് അന്ന് അവധി ലഭിക്കും. ഹിന്ദു ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളും ഹിന്ദു, ദക്ഷിണേഷ്യൻ വിഭാഗങ്ങൾക്കെതിരായ വിദ്വേഷ സംഭവങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ബില്ലിന് വീണ്ടും പിന്തുണ തേടുന്നതെന്ന് കോൺഗ്രസ് ഏഷ്യൻ പസഫിക് അമേരിക്കൻ കോക്കസ് (CAPAC) അറിയിച്ചു. ചൈനീസ് പുതുവർഷത്തിന് ഫെഡറൽ അവധി പദവി നൽകുന്നതിനുള്ള ബില്ലും മെങ് നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്.

US lawmakers reintroduce bill to make Diwali an American federal holiday; 19 co-sponsors back move

More Stories from this section

family-dental
witywide