ആവേശം പകരാൻ അമേരിക്കൻ പ്രസിഡന്റ്, ലോകകപ്പ് ഫൈനൽ കാണാൻ ഡോണാൾഡ് ട്രംപ് എത്തും; ഫിഫ പ്രസിഡന്റിനൊപ്പം ട്രോഫി സമ്മാനിക്കും

വാഷിംഗ്ടൺ: ലോകകപ്പ് ഫൈനൽ മത്സരം നേരിട്ട് കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും. അർജന്റീനയും സ്പെയിനും തമ്മിൽ ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മത്സരശേഷം വിജയികൾക്ക് നൽകുന്ന ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കൊപ്പം ട്രംപും ചേർന്നാവും സമ്മാനിക്കുക. 1966-ൽ എലിസബത്ത് രാജ്ഞിയും, 1982-ൽ സ്പെയിനിലെ കാർലോസ് രാജാവും ട്രോഫി കൈമാറിയതുപോലെ, രാഷ്ട്രത്തലവൻ ട്രോഫി സമ്മാനിക്കുന്ന പാരമ്പര്യം ഇത്തവണയും ആവർത്തിക്കുകയാണ്.

ഫൈനൽ മത്സരത്തിന് മുന്നോടിയായി വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സ്റ്റേഡിയത്തിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫ റിസപ്ഷനിലും അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കും.

Donald Trump to Attend World Cup Final; Will Hand Over Trophy with FIFA President

More Stories from this section

family-dental
witywide