സമാധാന ചർച്ചകൾക്കിടെ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഡ്രോണുകളെ വെടിവെച്ചിട്ട് അമേരിക്ക

ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിന് അറുതി വരുത്താൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ ആക്രമണങ്ങളും സൈനിക ഏറ്റുമുട്ടലുകളും തുടരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. ഉപരോധങ്ങൾ നീക്കുന്നതിനും എണ്ണ വരുമാനം തിരിച്ചുപിടിക്കുന്നതിനുമായി ഇറാൻ സമ്മർദ്ദം ചെലുത്തുമ്പോൾ അമേരിക്കൻ പ്രതിരോധ സേന തിരിച്ചടി തുടരുകയാണ്.

അതേസമയം, സമാധാന ശ്രമങ്ങൾക്കിടയിലും ഇറാൻ യുഎസ് സഖ്യകക്ഷികൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ-അന്താരാഷ്ട്ര കപ്പലുകൾക്ക് ഈ ഡ്രോണുകൾ ഭീഷണിയാണെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അമേരിക്കൻ സേന അവ തകർത്തത് എന്നാണ് വിവരം.

മിഡിൽ ഈസ്റ്റിലെ യുഎസ് സേന രണ്ട് ഇറാനിയൻ വൺ-വേ അറ്റാക്ക് ഡ്രോണുകൾ വെടിവെച്ചിട്ടുവെന്ന് എക്സിലൂടെ പശ്ചിമേഷ്യയിലെ യുഎസ് സൈനിക പ്രവർത്തനങ്ങളുടെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ശനിയാഴ്ച രാത്രി വൈകി ഈ വിവരം പുറത്തുവിട്ടത്. ഇറാനിയൻ കടന്നുകയറ്റങ്ങൾക്കെതിരെ പ്രതിരോധം തുടരാൻ തങ്ങൾ സജ്ജമാണെന്നും സേന അതീവജാഗ്രതയിൽ തുടരുകയാണെന്നും CENTCOM ൻ്റെ പ്രസ്താവനയിൽ പറയുന്നു.

US shoots down Iranian drones in Strait of Hormuz during peace talks

More Stories from this section

family-dental
witywide