കുടിവെള്ള, വൈദ്യുതി ക്ഷാമം, നാശം വിതച്ച് യുദ്ധം; സമാധാന ആഹ്വാനവുമായി ലിയോ പതിനാലാമൻ മാർപ്പാപ്പ, ‘അടിയന്തര നയതന്ത്ര ചർച്ചകൾ വേണം’

വത്തിക്കാൻ സിറ്റി: മധ്യപൂർവേഷ്യൻ മേഖലയിൽ സൈനിക നീക്കങ്ങൾ ശക്തമാകുന്നതും ജനവാസം വേഗത്തിൽ തകരുന്നതുമായ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപ്പാപ്പ. അമേരിക്കയും ഇറാനും തമ്മിൽ പൗരന്മാർക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടത്തുന്ന പരസ്പര പ്രത്യാക്രമണങ്ങൾ കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും രൂക്ഷമായ ക്ഷാമത്തിലേക്ക് നയിക്കുകയാണെന്ന് മാർപ്പാപ്പ ചൂണ്ടിക്കാട്ടി.

കാസ്റ്റൽ ഗാണ്ടോൾഫോയിലെ വേനൽക്കാല വസതിയിൽ വെച്ച് ആഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിൽ ശാശ്വതമായ സമാധാനം ഉറപ്പാക്കാൻ എല്ലാ ഭാഗത്തുനിന്നും അക്രമങ്ങൾ ഉടനടി നിർത്തിവെക്കണമെന്നും, അടിയന്തിരമായി നയതന്ത്ര ചർച്ചകളുടെ വഴിയിലേക്ക് തിരികെ വരണമെന്നും മാർപ്പാപ്പ അഭ്യർത്ഥിച്ചു. മനുഷ്യജീവനുകൾക്ക് ഭീഷണിയാകുന്ന തരത്തിൽ തുടരുന്ന യുദ്ധ സാഹചര്യം ഒഴിവാക്കണമെന്ന് ലോക നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide