സംസ്ഥാനത്ത് സിപിഐഎം വീണ്ടും അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സത്യസന്ധമായി കാര്യങ്ങള്‍ പറയുമ്പോള്‍ ചിലര്‍ക്ക് പരിഭവം തോന്നുന്നുവെന്നും എക്‌സിറ്റ് പോള്‍ എല്ലായ്‌പ്പോഴും ശരിയാകണം എന്നില്ലെന്നും ബിജെപി നിര്‍ണായക ഘടകം ആകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എന്‍ഡിഎ 14 സീറ്റ് ഒന്നും പിടിക്കില്ല. പക്ഷെ അക്കൗണ്ട് തുറക്കും. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കലഹം അല്ലെ നടക്കുക. ഭരണം കിട്ടുമെന്ന് തോന്നുമ്പോള്‍ ഇങ്ങനെ ആണെങ്കില്‍ കിട്ടിയാല്‍ എന്തായിരിക്കുമെന്നും ബിജെപി അക്കൗണ്ട് തുറന്നാല്‍ എന്താണ് പ്രശ്‌നമെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.
സംസ്ഥാനന്ത് ബിജെപി വന്നാല്‍ ഒരു പ്രശ്‌നവുമില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടി അല്ലെ. ഒരു തിരുത്തല്‍ ശക്തിയായി ഉണ്ടാകുമല്ലോ. സതീശന്‍ മുഖ്യമന്ത്രി ആകണമെന്ന് ലീഗ് പറഞ്ഞത് ശരിയല്ല. ഒരു ഘടകകക്ഷിക്ക് അതിനുള്ള അധികാരം ഇല്ല. കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് ഇല്ലേ. പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നു. സിപിഐഎം അണികളില്‍ ഒരു അലസത വന്നിട്ടിട്ടുണ്ടെന്നും പത്ത് വര്‍ഷമായി അധികാരത്തില്‍ ഇരുന്നത് കൊണ്ട് അലസത വന്നെന്നും തുടര്‍ച്ചയായ 10 വര്‍ഷത്തെ ഭരണം എല്‍ഡിഎഫില്‍ താഴെ തട്ടിലെ അണികളെ ആലസ്യത്തിലാക്കി.
സംസ്ഥാനത്ത് പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രി ആകണം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോരാ. കുറച്ചു കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും പിണറായിയെ അടുത്ത് നിന്ന് പരിചയമുള്ളവര്‍ ആരും തള്ളി പറയില്ല. അമ്പലപ്പുഴയില്‍ ശക്തമായ മത്സരം ആണ് നടക്കുന്നത്. അവിടെ ഗുരുവും ശിഷ്യനും തമ്മിലാണ് പോരാട്ടമെന്നും ഭൂരിപക്ഷം ആഗ്രഹമായി പറയുന്നത് ജി സുധാകരന്‍ ജയിക്കണമെന്നും യുഡിഎഫ് തോറ്റാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വനവാസത്തിന് പോകരുതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Vellappally Natesan says he wants CPI(M) to come back to power









