
കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദക്കേസിൽ പ്രതിയായ മുഹമ്മദ് ഫർമാന് താൽക്കാലിക ആശ്വാസം. ഫർമാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി ഒരു മാസത്തേക്ക് അറസ്റ്റ് തടഞ്ഞു.
വിഷയത്തിൽ ഉചിതമായ അധികാരപരിധിയുള്ള കോടതിയെ സമീപിക്കാൻ ഹർജിക്കാരന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഫർമാന് മധ്യപ്രദേശിലെ ബന്ധപ്പെട്ട കോടതിയെ സമീപിക്കാവുന്നതാണ്. നിയമനടപടികളുമായി മുന്നോട്ടുപോകാൻ കോടതി അനുവദിച്ച ഈ ഒരു മാസത്തെ ഇടക്കാലയളവിൽ ഹർജിക്കാരനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
Viral girl’s wedding at Kumbh Mela: High Court stays Farman’s arrest for a month















