രാഷ്ട്രീയ പ്രതിസന്ധിക്ക് യുദ്ധമല്ല പരിഹാരം, ‘അമേരിക്ക വീണ്ടും ചതുപ്പുനിലത്തിൽ വീഴരുത്’; കടുത്ത ഭാഷയിൽ ഇറാൻ വിദേശകാര്യമന്ത്രി

ടെഹ്റാൻ: മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് സൈനികമായ പരിഹാരമില്ലെന്ന് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. നിലവിലെ സംഘർഷാവസ്ഥയിൽ അമേരിക്കയ്ക്കും യുഎഇക്കും ശക്തമായ മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. തെറ്റായ ഉപദേശങ്ങൾ സ്വീകരിച്ച് മേഖലയിൽ മറ്റൊരു ‘ചതുപ്പുനിലത്തിലേക്ക്’ വീഴാതിരിക്കാൻ ഇരുരാജ്യങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഹോർമുസ് കടലിടുക്കിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാൻ്റെ പ്രതികരണം. മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ സൈനിക നീക്കങ്ങളിലൂടെ പരിഹരിക്കാനാവില്ലെന്നും, അത്തരം ശ്രമങ്ങൾ കൂടുതൽ അപകടങ്ങളിലേക്ക് വഴിമാറുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ പേരെടുത്ത് പരാമർശിച്ച മന്ത്രി, സമാനമായ ജാഗ്രത അവരും പുലർത്തണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ ഇറാൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നൽകി.

അതേസമയം, പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ പുതിയ പ്രസ്താവന വന്നിരിക്കുന്നത്. ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകൾ വഴി സംഘർഷത്തിന് അയവു വരുത്താനാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഫുജൈറയിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇറാൻ്റെ ഈ നിലപാട് ഏറെ നിർണ്ണായകമാണ്.

War is not the solution to the political crisis, ‘America should not fall into the quagmire again’; Iran’s Foreign Minister

More Stories from this section

family-dental
witywide