ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസിൽ ഊഷ്മള വരവേൽപ്പ്

ഷാജി രാമപുരം

ഡാലസ് : ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ ചെങ്ങന്നൂർ- മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് ഡിഎഫ് ഡബ്ല്യു എയർ പോർട്ടിൽ ഊഷ്മള വരവേൽപ്പ് നൽകി.

ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെഹിയോൻ മാർത്തോമ്മ ഇടവക വികാരി റവ. റോബിൻ വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം തോമസ് ഈശോ, പി.ടി മാത്യു, ഷാജി രാമപുരം, മനു പാറയിൽ എന്നിവർ എയർ പോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു.

സഫ്രഗൻ മെത്രാപ്പോലീത്താ ഡോ.മാർ കൂറിലോസ് നാളെ (ശനി) രാവിലെ 10 മണിക്ക് ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവകയിൽ ഗോൾഡൺ ജൂബിലിയുടെ ഭാഗമായി സീനിയർ സിറ്റിസൺസിനായി പ്രത്യേകം ക്രമീകരിക്കുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും, ഞായറാഴ്ച ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകയിൽ ആരാധനക്കും വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും നേതൃത്വം നൽകും.

Warm welcome in Dallas for Dr. Yoakim Mar Kurilos Suffragan Metropolitan

More Stories from this section

family-dental
witywide