
തോമസ് പാലിശ്ശേരിൽ
ന്യൂയോര്‍ക്ക് : വി.യൗസേപിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്‌ചെസ്റ്റര്‍-ബ്രോണ്‍സ് ക്‌നാനായ ദേവാലയത്തില്‍ മെയ് മൂന്നാം തീയതി ഞായറാഴ്ച കുടുംബനാഥന്‍മാരുടെ പ്രത്യേക മദ്ധ്യസ്ഥനായ വി.യൗസേപിതാവിന്റെ തിരുനാള്‍ കൊണ്ടാടുകയാണ്. എല്ലാ ശനിയാഴ്ചകളി ലും യോങ്കേഴ്‌സിലെ മലങ്കര റീത്തു ദേവാലയത്തിൽ (18 ട്രിനിറ്റി സ്ട്രീറ്റ് യോങ്കേഴ്‌സ് ) വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോണ്‍സ് പ്രദേശങ്ങളിലെ ക്‌നായക്കാര്‍ കുര്‍ബ്ബാനയ്ക്ക് ഒത്തുകൂടുന്നതിനു പുറമെ ഈ വർഷവും യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുകയാണ്.

ഈ തിരുന്നാളില്‍ വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം3.30 പിഎം നുള്ള ലദീഞ്ഞോടുകൂടി തിരുന്നാൾ ആരംഭിക്കുന്നതോടപ്പം തിരുനാള്‍ കര്‍മ്മങ്ങള്‍ക്കു കാർമികത്വം വഹിക്കുന്നത് ന്യൂയോർക് ക്നാനായ ഫൊറാന വികാരി റവ .ഫാ .പത്രോസ് ചമ്പക്കരയും , ന്യൂജേഴ്‌സി ക്നാനായ കത്തോലിക്ക പള്ളി വികാരി റവ .ഫാ .ഡോക്ടർ ബിബി തറയിൽ തിരുന്നാൾ സന്ദേശവും നൽകുന്നു.
വിശുദ്ധ കുര്‍ബാനയും നൊവേനക്കും പുറമെ ആഘോഷമായ പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ടെസ്സി മച്ചാനിക്കൽ ,ബിജു ഒരപ്പാങ്കൽ എന്നിവർ പ്രസുദേന്തിമാരായ വി.യൗസേപിതാവിന്റെ തിരുന്നാളില്‍ സംബന്ധിച്ച്, അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ -ഫാദര്‍ ജോബി പൂച്ചൂകണ്ടത്തിൽ (224 766 5831)
ട്രസ്റ്റിമാര്‍- എബ്രഹാം പൂളിയാലുന്നേല്‍ – 914- 310-0498,ബിജു ഒരപ്പാങ്കൽ- (347- 882-3000)
West Chester Knanaya Catholic Mission celebrates the feast of st joseph














