മിഷൻ ചക്കക്കൊമ്പൻ, ആദ്യ മയക്കുവെടി പൊട്ടി; ഇനി 10 മണിക്കൂർ നീണ്ട പരിശ്രമം, കുങ്കിയാനകളെ ഉടൻ എത്തിക്കും

ചിന്നക്കനാലിൽ ചക്കക്കൊമ്പന് നേരെ വനംവകുപ്പിന്റെ ദൗത്യസംഘം ആദ്യ മയക്കുവെടി വെച്ചു. പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ചിന്നക്കനാൽ 301 കോളനിക്ക് സമീപമുള്ള ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. പ്രദേശത്ത് പെയ്തിരുന്ന മഴ മാറി കാലാവസ്ഥ തെളിഞ്ഞതോടെയാണ് ആനയുടെ സ്ഥാനം കൃത്യമായി കണ്ടെത്താനും ദൗത്യം ഈ ഘട്ടത്തിലെത്തിക്കാനും സംഘത്തിന് സാധിച്ചത്.

ആന പൂർണമായി മയങ്ങുന്നതുവരെ കാത്തിരിക്കുന്ന ദൗത്യസംഘം, ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് മയക്കുവെടി വെക്കാനും സാധ്യതയുണ്ട്. നിലവിൽ ഒന്നര കിലോമീറ്റർ അകലെ സിമന്റ് പാലത്ത് നിർത്തിയിരിക്കുന്ന വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ചക്കക്കൊമ്പൻ നിലയുറപ്പിച്ച സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

ആനയുടെ കാലുകൾ ബന്ധിക്കുകയും കണ്ണ് മറച്ചുകെട്ടുകയും ചെയ്തശേഷം കുങ്കിയാനകളുടെ പുറത്തുകയറി ചക്കക്കൊമ്പന്റെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം. രണ്ട് മണിക്കൂറിനുള്ളിൽ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Wild Tusker Chakkakomban Darted in Chinnakanal After 10-Hour Operation; Kumki Elephants Moved to Site

More Stories from this section

family-dental
witywide