ഉണ്ണിത്താന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ, ‘ഷാഫിയുമായി ഗുരുശിഷ്യബന്ധമല്ല, സഹോദരസ്‌നേഹം; ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ല’

താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ രാഹുലാണെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പേരെടുത്ത് പറയാതെ പരോക്ഷമായി ആരോപിച്ചതിന് പിന്നാലെയാണ് മറുപടിയുമായി രാഹുൽ രംഗത്തെത്തിയത്. ഷാഫി പറമ്പിലും താനും തമ്മിൽ സഹോദരസ്‌നേഹമാണുള്ളതെന്നും ഗുരുശിഷ്യബന്ധമൊന്നുമില്ലെന്നും പറഞ്ഞ രാഹുൽ, നമുക്ക് ഇഷ്ടമുള്ള ആൾക്ക് പ്രതിസന്ധി വരുമ്പോൾ അയാളെ പ്രതിരോധിച്ചത് താനാകുമെന്ന് ആർക്കെങ്കിലുമൊക്കെ തോന്നുന്നുണ്ടെങ്കിൽ അത് തന്റെ പൊതുപ്രവർത്തനത്തിലെയും വ്യക്തിജീവിതത്തിലെയും പോസിറ്റീവ് വശമായാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.

രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ പേര് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കോൺഗ്രസ് പാർട്ടിക്ക് അകത്തുള്ളവർക്കോ പുറത്തുള്ളവർക്കോ എതിരെ താൻ സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ സ്വന്തം പ്രൊഫൈലിലൂടെ പറയും എന്നതിനപ്പുറം ആക്രമണത്തിനായി സേനയെ ഒന്നും വിന്യസിച്ചിട്ടില്ലെന്നും, ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരാതി നൽകാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൈബർ ആക്രമണം എന്നതിൽ താൻ വിശ്വസിക്കുന്നില്ലെന്നും സൈബറിടത്തിലെ ഒരുപാടുപേരുടെ വിവിധ തരത്തിലുള്ള അഭിപ്രായങ്ങളാണവയെന്നും രാഹുൽ പറഞ്ഞു. ഇതിനെ സൈബർ അറ്റാക്ക് എന്ന് വിളിക്കാമെങ്കിൽ അത് തനിക്കെതിരെയും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളിലും രാഹുൽ പ്രതികരിച്ചു. ഉമ്മൻചാണ്ടി തങ്ങളുടെ ജീവിതത്തിലെ വൈകാരികമായ ഭാഗമാണെന്നും, അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മറുപടി നൽകാനുള്ള വലിപ്പം തനിക്ക് അപ്പോഴും ഇപ്പോഴും നാളെയുമില്ലെന്നും ഏതെങ്കിലും കാലത്ത് അത് ആർജിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Brotherhood, Not Mentor-Disciple Bond with Shafi; Never Orchestrated Cyber Attacks, Says Rahul Mamkootathil

More Stories from this section

family-dental
witywide