യുഎസിലെ തെക്കുകിഴക്കൻ ജോർജിയയിൽ കാട്ടുതീ; 80 ചതുരശ്ര കിലോമീറ്റർ ഭാഗത്ത് തീ പടർന്നു

നഹുന്ത: കാട്ടുതീ കത്തി പടരുന്നു. യുഎസിലെ തെക്കുകിഴക്കൻ ജോർജിയയിൽ രണ്ട് വലിയ കാട്ടുതീകൾ 80 ചതുരശ്ര കിലോമീറ്റർ ഭാഗത്ത് തീ പടർന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏപ്രിൽ 20 മുതലാണ് ഹൈവേ 82ൽ തീ ആളിപ്പടർന്ന് തുടങ്ങിയത്. ഇതുവരെ 87 വീടുകൾ കത്തി നശിച്ചു. 7 ശതമാനം മാത്രമേ തീ നിയന്ത്രണ വിധേയമാക്കിയിട്ടുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടുതീ അതിവേഗം പടരുന്നതിനാൽ ഉടൻ തന്നെ ആളുകളെ ഒഴിപ്പിച്ചേക്കും.ഫ്ലോറിഡഖയിൽ നിന്ന് 56.3 കിലോമീറ്റർ വടക്കാണ് ബ്രാന്റി കൗണ്ടിയിലെ ഹൈവേ 82. ഒരു ഫോയിൽ ബലൂൺ വൈദ്യുതി ലൈനുകളിൽ ഇടിച്ചതാണ് ഹൈവേ 82 തീപിടിത്തത്തിന് കാരണമായത്.

കഴിഞ്ഞ രാത്രിയോടെ തീപിടിത്തത്തിന്റെ വ്യാപ്തി വർധിച്ചതായി ബ്രാന്റ്ി കൗണ്ടി മാനേജർ ജോയി കാസൺ പറഞ്ഞു. പ്രദേശത്ത് കാറ്റ് വർധിച്ചതാണ് തീ ആളിപ്പടരാൻ കാരണമായത്. ഞായറാഴ്ച പ്രദേശത്ത് മണിക്കൂറിൽ ഏകദേശം 24.1 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയിരുന്നു. ഒഴിപ്പിക്കൽ നോട്ടീസുകൾ ഉടൻ നൽകുമെന്നും ജോയി കാസൺ പറഞ്ഞു. ഫ്ലോറിഡ സംസ്ഥാന രേഖയ്ക്ക് സമീപമുള്ള ക്ലിഞ്ച്, എക്കോൾസ് കൗണ്ടികളിൽ ഏകദേശം 110 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഉണ്ടായ രണ്ടാമത്തെ തീപിടിത്തത്തിൽ 121 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം കത്തിനശിച്ചു.

സംഭവത്തിൽ 35 വീടുകൾക്ക് തീപിടിച്ചു. ശനിയാഴ്ച്ച വരെ ഏകദേശം 10 ശതമാനം മാത്രമേ തീ നിയന്ത്രിക്കാൻ കഴിഞ്ഞുള്ളൂ. വെൽഡിംഗ് പ്രവർത്തനത്തിനിടെയുണ്ടായ തീപ്പൊരികളാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമന സേനാംഗങ്ങൾ പ്രദേശത്ത് തുടരുകയാണ്.

Wildfires rage in southeastern Georgia, US; 80 square kilometers of fire spread

More Stories from this section

family-dental
witywide