പിതാവിൻ്റെ സംസ്കാര ചടങ്ങിന് മൊജ്തബ ഖമേനി എത്തുമോ? ഇറാനിലേക്ക് ഉറ്റുനോക്കി ലോകം

ടെഹ്‌റാൻ: ഇസ്രയേൽ- യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിപുലമായ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾക്ക് രാജ്യം ഒരുങ്ങുമ്പോൾ, പുതിയ നേതാവും ഖമേനിയുടെ മകനുമായ മൊജ്തബ ഖമേനി ആദ്യമായി ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമോ എന്ന ചോദ്യവുമായി അന്താരാഷ്ട്ര സമൂഹം. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ട് നാല് മാസം പിന്നിടുമ്പോഴാണ് രാജ്യം വൻ വിലാപയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ ടെഹ്‌റാനിലും കോമിലും നടക്കുന്ന ചടങ്ങുകൾക്ക് ശേഷം ജൂലൈ 9-ന് മഷാദിൽ സംസ്കാരം നടക്കും.

എന്നാൽ, നിലവിൽ എല്ലാവരുടെയും ശ്രദ്ധ പുതിയ നേതാവായ 56-കാരൻ മൊജ്തബ ഖമേനിയിലാണ്. പിതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മൊജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിൻ്റെ മുഖത്തിന് ഗുരുതരമായ വൈരൂപ്യവും കാലുകൾക്ക് പരിക്കുമേറ്റതായി ഇറാൻ മാധ്യമങ്ങൾ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അധികാരമേറ്റ ശേഷം ഇതുവരെ അദ്ദേഹം പൊതുവേദിയിലോ വീഡിയോയിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിൻ്റേതായി പുറത്തുവരുന്ന പ്രസ്താവനകളെല്ലാം സ്റ്റേറ്റ് ടെലിവിഷനിലെ വാർത്താ അവതാരകരാണ് വായിച്ചുകേൾപ്പിക്കുന്നത്.

അദ്ദേഹത്തിൻ്റെ ദീർഘനാളത്തെ അസാന്നിധ്യം ഇറാനിലെ ജനങ്ങൾക്കിടയിൽ വലിയ ആശങ്കകൾക്കും കിംവദന്തികൾക്കും കാരണമായിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം മാറിനിൽക്കുന്നതെന്നാണ് ഭരണകൂട അനുകൂലികളുടെ വാദം. മൊജ്തബ മാനസികമായി പൂർണ്ണ ആരോഗ്യവാനാണെന്നും ഓഡിയോ ലിങ്കുകൾ വഴി പ്രധാന തീരുമാനങ്ങളിൽ പങ്കാളിയാകുന്നുണ്ടെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

ദേശീയ നീതിന്യായ വാരത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം പുറത്തുവിട്ട പ്രസ്താവനയിൽ, അലി ഖമേനിയുടെ വധത്തിന് കാരണക്കാരായ അമേരിക്കൻ, ഇസ്രായേൽ അധികൃതരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മൊജ്തബ ജുഡീഷ്യറിക്ക് നിർദ്ദേശം നൽകിയിരുന്നു.

പിതാവിൻ്റെ വിലാപയാത്രയിൽ മൊജ്തബ പങ്കെടുക്കുകയാണെങ്കിൽ, അത് അദ്ദേഹത്തിൻ്റെ ആരോഗ്യത്തെയും നേതൃത്വത്തെയും കുറിച്ചുള്ള സംശയങ്ങൾ ഇല്ലാതാക്കാനും അനുയായികൾക്ക് ആത്മവിശ്വാസം നൽകാനും സഹായിക്കും. നേരെമറിച്ച്, ഈ ചരിത്ര ചടങ്ങിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുകയാണെങ്കിൽ അത് ഇറാൻ ഭരണകൂടത്തിൻ്റെ സുരക്ഷാ ഭീഷണികളെയും ആഭ്യന്തര പ്രതിസന്ധികളെയും കുറിച്ചുള്ള ചർച്ചകൾ ലോകതലത്തിൽ കൂടുതൽ ശക്തമാക്കും.

Will Mojtaba Khamenei attend his father’s funeral? The world is watching Iran closely

More Stories from this section

family-dental
witywide