മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ശരദ് പവാറിന്റെ എൻസിപി; സമ്മർദ്ദമുണ്ടോയെന്ന് കോൺഗ്രസിന്റെ ചോദ്യം, ദൗർഭാഗ്യകരമെന്നും പ്രതികരണം

മുംബൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ശരദ് പവാറിന്റെ എൻ.സി.പി (എസ്.പി) തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. തീരുമാനം ദൗർഭാഗ്യകരമാണെന്നും ഇത്തരം നിർണായക വിഷയങ്ങൾ ‘ഇന്ത്യ’ സഖ്യ യോഗത്തിൽ ചർച്ച ചെയ്താണ് തീരുമാനമെടുക്കേണ്ടിയിരുന്നതെന്നും മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് വ്യക്തമാക്കി. എൻ.സി.പി (എസ്.പി) നേതാവ് ജിതേന്ദ്ര അവ്ഹാദിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. ശരദ് പവാറിന്റെ രാഷ്ട്രീയ യാത്ര എപ്പോഴും മതേതര, ജനാധിപത്യ മൂല്യങ്ങളോട് ചേർന്നുനിൽക്കുന്നതായിരുന്നുവെന്നും സാവന്ത് ഓർമിപ്പിച്ചു.

എൻ.സി.പിയുടെ ഈ തീരുമാനം ഏതെങ്കിലും തരത്തിലുള്ള സമ്മർദത്തിന് വഴങ്ങിയാണോ അതോ രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ ഭാഗമാണോ എന്ന് കാലം തെളിയിക്കുമെന്ന് സാവന്ത് പറഞ്ഞതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. പുതിയ സെൻസസ് നടത്താതെ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അധികാരം കൂടുതൽ ഉറപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായി മണ്ഡലങ്ങളുടെ അതിർത്തികൾ കൃത്രിമമായി മാറ്റുന്ന നടപടിയാണ് നടക്കുന്നതെന്നും ഇത് ദേശീയ തലത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സാവന്ത് കൂട്ടിച്ചേർത്തു.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലിനെ പിന്തുണയ്ക്കാൻ ശരദ് പവാറുമായി നടത്തിയ ചർച്ചയ്ക്കുശേഷം തീരുമാനിച്ചതായി ജിതേന്ദ്ര അവ്ഹാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. മണ്ഡല പുനർനിർണയം ഒരു ഭരണഘടനാപരമായ ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, ബില്ലിന്റെ കരട് പൂർണമായി പഠിച്ചതിന് ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ലോക്സഭയിലെ പാർട്ടി വിപ്പായ എം.പി. അമോൽ കോൽഹെ പ്രതികരിച്ചു.

അതേസമയം, ശരദ് പവാറിന്റെ അനാരോഗ്യം കാരണം ശനിയാഴ്ച നടക്കുന്ന ‘ഇന്ത്യ’ മുന്നണി യോഗത്തിൽ പാർട്ടി പങ്കെടുക്കില്ലെന്ന് സുപ്രിയ സുലെ അറിയിച്ചു.

Congress Slams Sharad Pawar’s NCP Over Decision to Back Delimitation Bill, Calls Move ‘Unfortunate’

More Stories from this section

family-dental
witywide