ന്യൂയോർക്കിലെ പോലീസ് അനുകൂല പരിപാടിയിൽ സോഹ്‌റാൻ മംദാനിക്കെതിരെ കൂവൽ; ഒരു മിനിറ്റിനുള്ളിൽ വേദി വിട്ടു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സോഹ്രാൻ മംദാനിക്ക് പൊലീസ് അനുകൂല പരിപാടിക്കിടെ കടുത്ത പ്രതിഷേധം. ന്യൂയോർക്ക് പൊലീസ് വകുപ്പിന്റെ (NYPD) 43-ാമത് നാഷണൽ നൈറ്റ് ഔട്ട് ആഘോഷത്തിന്റെ ഭാഗമായി സ്റ്റാറ്റൻ ഐലൻഡിലെ മിഡ്‌ലാൻഡ് ബീച്ചിൽ ‘നാഷണൽ നൈറ്റ് ഔട്ട് എഗെയ്ൻസ്റ്റ് ക്രൈം’ എന്ന പരിപാടിയിൽ ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. പ്രസംഗിക്കാനെത്തിയ മംദാനിയെ ജനക്കൂട്ടത്തിലെ ഒരു വിഭാഗം ഉച്ചത്തിൽ കൂവി പ്രതിഷേധിച്ചതോടെ ഒരു മിനിറ്റിൽ താഴെ മാത്രം സംസാരിച്ച് അദ്ദേഹം വേദി വിടുകയായിരുന്നു.

ന്യൂയോർക്ക് പൊലീസ് വകുപ്പിന്റെ (NYPD) ആഭിമുഖ്യത്തിൽ പൊലീസ്-ജനകീയ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മംദാനി പ്രസംഗവേദിയിലേക്ക് എത്തിയപ്പോൾ തന്നെ ചിലർ “തിരിച്ചുപോവുക” എന്ന് മുദ്രാവാക്യം വിളിക്കുകയും മറ്റുചിലർ തമ്പ്‌സ് ഡൗൺ കാണിച്ചും പ്രതിഷേധിക്കുകയും ചെയ്തു.

പ്രതിഷേധങ്ങൾക്കിടയിലും പുഞ്ചിരിയോടെയാണ് മംദാനി സംസാരിച്ചത്. “സ്റ്റാറ്റൻ ഐലൻഡ് സമൂഹത്തിനൊപ്പം ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ,” എന്ന് പറഞ്ഞ് അദ്ദേഹം ഒരു മിനിറ്റിൽ താഴെ മാത്രം നീണ്ട പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന് വേദി വിട്ടെങ്കിലും ചിലരോടൊപ്പം ഫോട്ടോ എടുക്കാൻ അദ്ദേഹം സമയം കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2025-ലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ സോഹ്രാൻ മംദാനി വിജയിച്ചിരുന്നെങ്കിലും, റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള സ്റ്റാറ്റൻ ഐലൻഡിൽ അദ്ദേഹത്തിന് എതിരെ വലിയ തോതിൽ വോട്ടുചെയ്തിരുന്നു. ചൊവ്വാഴ്ചത്തെ പ്രതിഷേധം അതിന്റെ തുടർച്ചയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Zohran Mamdani booed at NYC pro-police event, leaves stage in less than a minute

More Stories from this section

family-dental
witywide