
ഷിക്കാഗോ; മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ സമ്മർ പിക്നിക് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. പിക്നിക് ഇടവക വികാരി ഫാ . സിജു മുടക്കോടിൽ ഉദ്ഘാടനം ചെയ്തു. ബ്രദർ ജോഷ് ചിറയിൽ ആശംസകൾ അർപ്പിച്ചു. കൂടാരയോഗ ഭാരവാഹികളായ നവീൻ കണിയാംപറമ്പിൽ , സജി മുകളേൽ, ടോണി പള്ളിയറത്തുണ്ടതിൽ ,ജോo മറ്റത്തിൽ, സിബു കുളങ്ങര , ബിജു വാക്കേൽ എന്നിവർ പിക്നിക്കിന് നേതൃത്വം നൽകി. വിവിധ തരത്തിലുള്ള ഗയിമുകളും സ്വാധിഷ്ടമായ ഭക്ഷണവും ഒരുക്കിയിരുന്നു.
St. Anthony’s group Picnic held st Mary’s Church Chicago












