ഓസ്ട്രേലിയയിൽ കാർ പബ്ബിലേക്ക് ഇടിച്ചു കയറി; അഞ്ച് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം

മെൽബൺ: ഓസ്‌ട്രേലിയയിലെ ഒരു പബ്ബിന്റെ ഔട്ട്‌ഡോർ ഡൈനിംഗ് ഏരിയയിലേക്ക് ആഡംബര എസ്‌യുവി ഇടിച്ചു കയറിയതിനെ തുടർന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ രണ്ട് ഇന്ത്യൻ വംശജരായ കുടുംബങ്ങളിലെ അഞ്ച് പേർ മരിച്ചു. വിവേക് ​​ഭാട്ടിയ (38), മകൻ വിഹാൻ (11), പ്രതിഭ ശർമ (44), മകൾ അൻവി (ഒൻപത്), പങ്കാളി ജതിൻ ചുഗ് (30) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വിക്ടോറിയയ്ക്കടുത്ത ഡെയ്​ല്‍സ്ഫോര്‍ഡിലായിരുന്നു അപകടം. നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞുകയറിയ ബിഎംഡബ്ല്യു എസ്​യുവി റോയല്‍ ഡെയ്​ല്‍സ്ഫോര്‍ഡ് ഹോട്ടലിന് മുന്നിലെ പുല്‍ത്തകിടിയില്‍ ഇരുന്നവരുടെ മേല്‍ ഇടിച്ചുകയറുകയായിരുന്നു.

ശർമ്മയും കുടുംബവും കുടുംബ സുഹൃത്തുക്കളുമൊത്ത് അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു. ഭാട്ടിയയും മകൻ വിഹാനും അപകടത്തിൽ തൽക്ഷണം മരിച്ചു. ഭാട്ടിയയുടെ 36 കാരിയായ ഭാര്യ രുചി, ആറ് വയസ്സുള്ള മകൻ അബീർ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവേകിന്‍റെ ഭാര്യയും ആറുവയസുകാരന്‍ മകനും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. പരുക്കേറ്റവരില്‍ ഒരു കുട്ടി കൂടിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്നും വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാണെന്നുമാണ് പ്രാഥമിക നിഗമനം.

66 കാരനായ ഡ്രൈവറോട് ചൊവ്വാഴ്ച പൊലീസ് സംസാരിച്ചെങ്കിലും അറസ്റ്റ് ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല. ഇൻസുലിൻ ഉപയോഗിക്കുന്ന പ്രമേഹരോഗിയായ ഇയാൾക്ക്, അടിയന്തര ചികിത്സ ആവശ്യമാണെന്ന് ഡ്രൈവറുടെ അഭിഭാഷകൻ പറഞ്ഞു.

More Stories from this section

family-dental
witywide