
ഗാസ: ആയിരങ്ങള്‍ ചികിത്സ തേടിയിരുന്ന ഗാസ സിറ്റിയിലെ അല്‍ അഹില്‍ അറബ് ആശുപത്രിയിലായിരുന്നു ഇന്നലെ ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായത്. സ്ഫോടനത്തില്‍ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളുമൊക്കെ ഉള്‍പ്പെടുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും അവരുടെ ബന്ധുക്കളും രക്ഷാപ്രവര്‍ത്തകരുമൊക്കെയാണ് ഇന്നലെ ആക്രമണത്തില്‍ മരിച്ചത്. വ്യോമാക്രമണത്തില്‍ അല്‍ അഹല്‍ ആശുപത്രിയിക്ക് സമീപത്തുണ്ടായിരുന്ന ഐക്യരാഷ്ട്രസഭയുടെ റസിഡന്‍ഷ്യല്‍ സ്കൂളും തകര്‍ന്നു. ഒക്ടോബര്‍ 7ന് ഹാമാസ് അതിക്രമത്തെ തുടര്‍ന്ന് ആരംഭിച്ച ഇസ്രായേല്‍ പാലസ്തീന്‍ യുദ്ധത്തില്‍ ഇതുവരെ 5000 പേരെങ്കിലും കൊല്ലപ്പെട്ടു. ഗാസയില്‍ മരണസംഖ്യ 3500 ലേക്ക് ആടുക്കുകയാണ്.

IDF Spokesperson RAdm. Daniel Hagari confirms: Islamic Jihad is responsible for the rocket that hit the hospital in Gaza. pic.twitter.com/Tssfl5M7Ew
— Israel Defense Forces (@IDF) October 17, 2023
അതേസമയം ആശുപത്രിയില്‍ ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇസ്രായേല്‍ മിലിട്ടറി വ്യക്തമാക്കി. ഇസ്രായേലിന് നേരെ ഇസ്ലാമിക് ജിഹാദ് തൊടുത്ത റോക്കറ്റാണ് ആശുപത്രിയില്‍ പതിതെന്നാണ് ഇസ്രാലേയിന്റെ വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആശുപത്രിയില്‍ 500 ലധികം പേരുടെ കൂട്ടക്കൊല. സംഭവത്ത തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റുമായുള്ള ജോര്‍ദാന്‍ നേതാക്കളുടെ കൂടിക്കാഴ്ച റദ്ദാക്കി.
I am horrified by the killing of hundreds of Palestinian civilians in a strike on a hospital in Gaza today, which I strongly condemn. My heart is with the families of the victims. Hospitals and medical personnel are protected under international humanitarian law.
— António Guterres (@antonioguterres) October 17, 2023
ഗാസയിലെ ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി വിദേശ സന്നദ്ധ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഐക്യരാഷ്ട്രസഭ ഞെട്ടല്‍ രേഖപ്പെടുത്തി.
500 people were killed in an Israeli attack on a hospital in Gaza













