
രാംപൂർ (യുപി): വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും ഭാര്യ തസീൻ ഫാത്തിമയും മകൻ അബ്ദുല്ല അസമും കുറ്റക്കാരാണെന്ന് ഉത്തർപ്രദേശിലെ രാംപൂർ കോടതി. പ്രതികൾക്ക് കോടതി ഏഴ് വർഷം തടവ് ശിക്ഷിച്ച വിധിച്ചു. കോടതിയുടെ ഉത്തരവിന് പിന്നാലെ പ്രതികരണവുമാിയ അസം ഖാൻ രംഗത്തെത്തി.
“വിധിയും നീതിയും തമ്മിൽ വ്യത്യാസമുണ്ട്. ഇന്ന് വിധിയാണ് നൽകിയിരിക്കുന്നത്, നീതിയല്ല.”
എംപി-എംഎൽഎ കോടതിയുടെ അധ്യക്ഷതയിൽ മജിസ്‌ട്രേറ്റ് ഷോബിത് ബൻസാലാണ് മൂന്ന് പ്രതികൾക്കും പരമാവധി ഏഴ് വർഷം തടവ് വിധിച്ചത്.
ആദ്യ ജനന സർട്ടിഫിക്കറ്റ് കൊണ്ട് പാസ്‌പോർട്ടും വിദേശ പര്യടനങ്ങളും നടത്തുകയും രണ്ടാമത്തെ സർട്ടിഫിക്കറ്റ് സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഉപയോഗിച്ചതുമാണ് അബ്ദുള്ള അസം ഖാനെതിരെയുള്ള കുറ്റം. 2012 ജൂൺ 28-ന് രാംപൂർ നഗർ പാലിക നൽകിയ ആദ്യ ജനന സർട്ടിഫിക്കറ്റിൽ അബ്ദുള്ള അസം ഖാന്റെ ജന്മസ്ഥലമായി കാണിച്ചത് രാംപൂരിനെയാണ്. 2015 ജനുവരിയിൽ നൽകിയ രണ്ടാമത്തെ ജനന സർട്ടിഫിക്കറ്റിൽ ലഖ്‌നൗ ജന്മസ്ഥലമായും കാണിച്ചിരുന്നു. ഈ കേസിലെ എഫ്‌ഐആർ ബിജെപി എംഎൽഎ ആകാശ് സക്‌സേന 2019 ജനുവരി 3ന് രാംപൂരിലെ ഗഞ്ച് പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചിരുന്നു.












