ജോ ബൈഡൻ്റെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറി; ആർക്കും പരുക്കില്ല, അന്വേഷണം പുരോഗമിക്കുന്നു

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ സുരക്ഷാ വാഹനങ്ങളിലൊന്നിൽ പാഞ്ഞുവന്ന കാർ ഇടിച്ചു കേറി. ആർക്കും പരുക്കില്ല. പ്രസിഡൻ്റ് സുരക്ഷിതനായി അപ്പോൾ തന്നെ സ്ഥലത്തുനിന്ന് അതിവേഗം പുറപ്പെട്ടു പോയി. അപകടം വരുത്തിയ വാഹനത്തേയോ വ്യക്തിയേയോ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബൈഡൻ്റെ വാഹന വ്യൂഹം മുഴുവൻ ഡെലവെയർ, വിൽമിങ്ടൺ ഡൌൺടൌണിലെ ഒരു തെരുവോരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. പ്രസിഡൻ്റിൻ്റെ വാഹനത്തിൽ നിന്ന് 40 മീറ്റർ അകലെ കിടന്നിരുന്ന സുരക്ഷാ വാഹനത്തിലാണ് കാർ വന്നിടിച്ചത്.

ഡെലവെയറിൽ ക്യംപെയ്ൻ ഹൌസിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്നു ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും . വലിയ ശബ്ദം കേട്ടയുടൻ സുരക്ഷാ ജീവനക്കാർ പ്രസിഡൻ്റിനെ വളഞ്ഞ് അദ്ദേഹത്തെ വാഹനവ്യൂഹത്തിലെ മറ്റൊരു വാഹനത്തിൽ കയറ്റി പെട്ടെന്നു സ്ഥലത്തുനിന്നും മാറ്റി. അദ്ദേഹം സുരക്ഷിതനായി വീട്ടിലെത്തുകയും ചെയ്തു.

അപകടം വരുത്തിയത് സിൽവർ നിറത്തിലുള്ള ഒരു സെഡാനാണ്. കാറിനെ അപ്പോൾ തന്നെ സുരക്ഷാ സേന വളഞ്ഞിരുന്നു. ഉയർത്തിയ കൈകളുമായി ഒരാൾ കാറിൽ നിന്ന് ഇറങ്ങി വന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. സുരക്ഷാ ജീവനക്കാർ പെട്ടെന്നു തന്നെ പ്രദേശത്തെ നിശ്ചിത ചുറ്റളവിലുള്ള കെട്ടിടങ്ങളും ഒഴിപ്പിച്ചിരുന്നു.

car collides with Biden’s security motorcade

More Stories from this section

family-dental
witywide