
വാഷിങ്ടൺ: ഇസ്രയേലിനെതിരെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയും ഉന്നയിച്ച വിമർശനം പിൻവലിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസുമായുള്ള പോരാട്ടത്തില്‍ താന്‍ ഇസ്രയേലിനും അതിന്റെ പ്രധാനമന്ത്രി നെതന്യാഹുവിനും ഒപ്പം നില്‍ക്കുന്നതായി ട്രംപ് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ജിഒപി എതിരാളികള്‍ നെത്യനാഹുവിനെതിരേ ട്രംപ് നടത്തിയ പ്രസ്താവന ആയുധമാക്കിയ പശ്ചാത്തലത്തില്‍ ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നതായി പ്രഖ്യാപിച്ചു രംഗത്തുവരികയായിരുന്നു. ഹമാസിന്റെ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം നെതന്യാഹുവിന് എതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ പിന്തുണച്ച് ട്രംപ് നേരിട്ടു രംഗത്തുവന്നത്.
ട്രംപിനെതിരെ ഫെഡറൽ ജഡ്ജി ഗ്യാഗ് ഓർഡർ പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷം, തനിക്കെതിരായ കുറ്റാരോപണങ്ങളെയും നാല് ക്രിമിനൽ കേസുകളെയും കുറിച്ച് ട്രംപ് നിശബ്ദത പാലിച്ചിരുന്നു.
2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ഫെഡറൽ പാർട്ടിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തനിക്കെതിരായി ഗാഗ് ഓർഡർ പുറപ്പെടുവിച്ചത് നിയമവിരുദ്ധമാമെന്ന് ട്രംപ് പറഞ്ഞു. ഇതിനെതിരെ അപ്പീൽ നൽകുമെന്നും ട്രംപ് പറഞ്ഞു.
തന്റെ ജീവിതം ദേശീയ സുരക്ഷയ്ക്ക് വേണ്ടി അർപ്പിച്ചതാണെന്നും ജനാധിപത്യത്തിന്റെ നിലനിൽപ്പിന് വേണ്ടിയാണെങ്കിൽ ജയിലിൽ പോകാനും തയ്യാറാണെന്നും മറ്റൊരു പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.













