പലസ്തീന് വേണ്ടി സംസാരിച്ച ഗ്രെറ്റ തൻബെർഗിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി എറിഞ്ഞ് യുവാവ്

ആംസ്റ്റർഡാം: ആംസ്റ്റർഡാമിലെ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ സ്വീഡിഷ് കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രെറ്റ തൻബെർഗിൽ നിന്ന് ഒരാൾ മൈക് പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു.

ഡച്ച് തലസ്ഥാനത്ത് നടന്ന കാലാവസ്ഥാ റാലിയിൽ സംസാരിക്കുകയായിരുന്നു ഗ്രെറ്റ. അതിനിടെയാണ് ഒരാൾ വേദിയിലേക്ക് ചാടിക്കടന്ന് മൈക്ക് പിടിച്ചു വാങ്ങിയത്. പലസ്തീന് അനുകൂലമായി സംസാരിച്ചു എന്നാരോപിച്ചായിരുന്നു ഇയാളുടെ പ്രതിഷേധ പ്രകടനം

“കാലാവസ്ഥ വ്യതിയാനത്തെെ കുറിച്ചുള്ള പരിപാടിയിലെ റാലിക്കാണ് വന്നത്. അല്ലാതെ രാഷ്ട്രീയം കേൾക്കാനല്ല…” എന്ന് അയാൾ പറയുന്നുണ്ടായിരുന്നു. ഗ്രെറ്റ റാലിയെ രാഷ്ട്രീയവൽക്കരിച്ചു എന്നും അയാൾ ആരോപിച്ചു.

ഗ്രെറ്റയുടെ പ്രസംഗത്തിന് അവസാനം ഒരു പലസ്തീനിയെയും അഫ്ഗാൻ യുവതിയെയും സംസാരിക്കാൻ ക്ഷണിച്ചു. ഇത് കേട്ടപ്പോഴാണ് അയാൾ വേദിയിലേക്ക് ചാടിക്കയറിയത്. അയാൾ മൈക്ക് വാങ്ങി നിലത്തെറിഞ്ഞു എന്നിട്ട് വേദിവിട്ടുപോയി.

‘കാലാവസ്ഥാ നീതിക്കായി നടത്തുന്ന പ്രസ്ഥാനമെന്ന നിലയിൽ, അടിച്ചമർത്തപ്പെടുന്നവരുടെയും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരുടെ ശബ്ദം നാം കേൾക്കേണ്ടതുണ്ട്.’. തൻബർഗ് ചടങ്ങിൽ പറഞ്ഞു. ‘അല്ലാത്തപക്ഷം, കാലാവസ്ഥാ നീതി എന്നതിന് പ്രസക്തി ഇല്ല’ അവർ പറഞ്ഞു.

പലസ്തീന് ഐക്യദാർഢ്യവുമായി കെഫിയേ എന്നറിയപ്പെടുന്ന പരമ്പരാഗത പലസ്തീൻ സ്കാർഫ് ധരിച്ചാണ് ഗ്രെറ്റ സംസാരിക്കാൻ വന്നതു തന്നെ.

Man grabs mic from Greta Thunberg after she invites Palestinian on stage