കെസ്റ്റർ നയിക്കുന്ന സംഗീത നിശ സെപ്റ്റംബർ മൂന്നിന് ഡാലസിൽ

ഡാലസ്: ഗായകൻ കെസ്റ്ററും ശ്രേയ ജയ്ദീപും ഒരുമിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് സെപ്റ്റംബർ 3 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) നടക്കും. മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സംഗീത നിശയിലൂടെ ലഭിക്കുന്ന വരുമാനം യുവജനസഖ്യത്തിന്റെ ചുമതലയിൽ നടത്തപ്പെടുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്‌ സ്വരൂപിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ചുമതലക്കാർ അറിയിച്ചു.

പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വില്പനയുടെയും, സ്പോൺസർഷിപ്പിന്റെയും ഉദ്ഘാടനം മാർത്തോമ്മാ ചർച്ച്‌ ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലിത്ത ഡോ.ജോസഫ് മാർ ബർന്നബാസ് മെഗാ സ്പോൺസർ ഫിനിൽ പുന്നൂസ് (Southside Bank), ഇവന്റ് സ്പോൺസർ ഷാജി മാത്യു (Creekview family dentistry ), ഡയമണ്ട് സ്പോൺസർന്മാരായ ബേബി ജോർജ്, പി.റ്റി മാത്യു, ജേക്കബ് ഇടിച്ചാണ്ടി, വിനീത് ഫിലിപ്പ് എന്നിവർക്ക് നൽകി കൊണ്ട് നിർവഹിച്ചു. അനേക ഇടവകാംഗങ്ങൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ അറിയിച്ചു.

സെവൻ സീസ് എന്റർടൈൻമെന്റ്സും, കർവിങ് മൈൻഡ് എന്റർടൈൻമെന്റ്സും ഒരുമിക്കുന്ന കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് തൽസമയ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആണ് ഡാലസിൽ അരങ്ങേറുക. ഇന്ത്യയിലെ ഹോളി ഹാർപ്സ് എന്ന സംഗീത ഓർക്കസ്ട്രേഷൻ ടീമിനെ നയിക്കുന്ന പ്രമുഖ കീബോർഡ് പ്ലയർ യേശുദാസ് ജോർജ്‌, ഹരികുമാർ ഭരതൻ (തബല ), റോണി കുര്യൻ (ഡ്രമ്മർ), ജേക്കബ് സാമൂവൽ (ഗിറ്റാറിസ്റ്റ് ), എബി ജോസഫ് (ഫ്ലൂട്ട് ) എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ധരും ഒരുമിക്കുമ്പോൾ ശ്രോതാക്കൾക്ക് ആത്മീയ സംഗീതത്തിന്റെ അനർഘ നിമിഷങ്ങൾ സമ്മാനിക്കും.

കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റിനും, സ്പോൺസർഷിപ്പിനുമായി റവ. അലക്സ്‌ യോഹന്നാൻ (ഇടവക വികാരി, 214-886-4532), റവ.എബ്രഹാം തോമസ് (സഹ വികാരി, 972-951-0320),ജോബി ജോൺ (കോഓർഡിനേറ്റർ, 214-235-3888 ), സിബി മാത്യു ( കോ ഓർഡിനേറ്റർ, 214-971-3828), ജോ ഇട്ടി (വൈസ് പ്രസിഡന്റ്‌, 214-604-1058), ജെഫി മാത്യു (സെക്രട്ടറി, 972-822-8134), ക്രിസ്റ്റി നൈനാൻ (ട്രസ്റ്റീ, 817-454-7969 ) എന്നിവരുമായി ബന്ധപ്പെടുക.

More Stories from this section

family-dental
witywide