
ബോസ്റ്റണ്‍: 2024ലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആരാവും വിജയം നേടുകയെന്ന് ഉറ്റുനോക്കുകയാണ് അമേരിക്ക. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നിലവിലെ പ്രസിഡന്റ് ജോ ബൈഡനും നേരത്തേ തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോള്‍ ട്രംപ് മത്സരിക്കുന്നില്ലെങ്കില്‍ താനും മത്സരിക്കുമോയെന്ന കാര്യം ഉറപ്പില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജോ ബൈഡന്‍.
2024 ഇലക്ഷനില്‍ മുന്‍ പ്രസിഡന്റായി ട്രംപ് മത്സരിക്കുന്നില്ലെങ്കില്‍ തന്റെ കാര്യവും ഉറപ്പില്ലെന്നാണ് ബൈഡന്‍ പറഞ്ഞത്. എന്നാല്‍ ട്രംപ് മത്സരിക്കുന്നുണ്ടെങ്കില്‍ ഉറപ്പായും താന്‍ മത്സര രംഗത്തുണ്ടാകുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസ് തിരികെ നേടിയാല്‍ ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തിന് ഭീഷണിയാകുമെന്ന് ബൈഡന്‍ നേരത്തേ പ്രതികരിച്ചിരുന്നു. അത് തടയുന്നതിനു വേണ്ടി ട്രംപ് മത്സരരംഗത്തുള്ളപ്പോള്‍ താന്‍ തീര്‍ച്ചയായും എതിര്‍സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ബൈഡന്‍ ആവര്‍ത്തിച്ചത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് 81 കാരനായ ബൈഡന്‍. ഇത് രണ്ടാം തവണയാണ് ബൈഡന്‍ മത്സരിക്കുന്നത്. അതേസമയം തുടര്‍ച്ചയായി മൂന്നാം തവണയാണ് ട്രംപ് മത്സരിക്കുന്നത്.












