കിടപ്പുരോഗികൾക്ക് സാന്ത്വനം; റേഡിയോ സാന്ത്വനം 90.4 FM ഉദ്ഘാടനം ചെയ്തു

റേഡിയോ സാന്ത്വനം 90.4 FM ഔപചാരികമായ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് ബഹുമാനപ്പെട്ട കൊല്ലം എം.പി.ശ്രീ. എൻ.കെ പ്രേമചന്ദ്രൻ നിർവഹിച്ചു. കിടപ്പുരോഗികള്‍ക്ക് മനസ്സും ശരീരവും മരവിച്ച് പോകാതിരിക്കാനായി സ്‌നേഹത്തിന്റെ ഒരു കൈത്താങ്ങായി തുടങ്ങിയ സംരഭമാണ് റേഡിയോ സാന്ത്വനം. ഇത്തരത്തില്‍ ആരംഭിച്ച രാജ്യത്തെ തന്നെ ആദ്യ സംരഭമായത് കൊണ്ടുതന്നെ ശ്രദ്ധേയമാണ് സാന്ത്വനം. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ചവറ എം എൽ എ സുജിത്ത് വിജയൻപിള്ള നിർവഹിച്ചു.

എം.എൽ.എ മാരായ ശ്രീ.എം. നൗഷാദ്, ഡോ.സുജിത്ത് വിജയൻ പിള്ള,മുൻ മന്ത്രി ശ്രീ സി.വി. പത്മരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. പി.കെ. ഗോപൻ, ലയൺസ് സർവീസ് ഫൗണ്ടേഷൻ കൊല്ലം ചെയർമാൻ ജോൺ ജി കൊട്ടറ, ആകാശവാണി മുൻ ഡയറക്ടർ ജനറൽ ശ്രീ. ജി.ജയലാൽ, ചലച്ചിത്രതാരം ശ്രീ കൊല്ലം തുളസി, സിംഫ ണി ടിവി, സി ഇ ഒ & എം ഡി, ശ്രീ.കൃഷ്ണകുമാർ, ശ്രീ വിശാലാനന്ദ സ്വാമികൾ(ശിവഗിരി മഠം), ഫോർട്ട് ചർച്ച് ഇടവക വികാരിയും, ട്രിനിറ്റി ലൈസിയം സ്കൂൾ പ്രിൻസിപ്പളുമായ ഫാദർ ഡോക്ടർ ജാക്സൺ ജെയിംസ്, ജെ കെ ആർട്സ്- ചെയർമാൻ ഡോക്ടർ ശ്രീ ജയകുമാർ,ട്രസ്റ്റ് ചെയർമാൻ ഡോക്ടർ ശ്രീ കമലാസനൻ, ഫൊക്കാന മുൻ പ്രസിഡൻറ് പോൾ കറുകപ്പിള്ളിൽ,ഡോ പ്രവീൺ ജി പൈ, തേവള്ളി ഡിവിഷൻ കൗൺസിലർ ഷൈലജ എസ് കുമാർ,സ്റ്റേഷൻ ഡയറക്ടർ ശ്രീ. എൻ. എം.പിള്ള തുടങ്ങിയവർ പങ്കെടുത്തു.

പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് മെഡിക്കല്‍ ബുള്ളറ്റിനുകള്‍ക്കും ആരോഗ്യ സംബന്ധമായ പരിപാടികള്‍ക്കും പുറമേ കലാ-കായിക-വിനോദ പരിപാടികള്‍ക്കും മുന്‍തൂക്കം കൊടുക്കുന്ന സാന്ത്വനം രോഗികള്‍ക്ക് പ്രതീക്ഷയുടെ പുതിയൊരു തുരുത്താണ്

More Stories from this section

family-dental
witywide