തനിക്കെതിരായ വിചാരണ അഴിമതിയെന്ന് ട്രംപ്; ജഡ്ജി ഒരു തെമ്മാടിയാണെന്നും പരാമര്‍ശം

ന്യൂയോര്‍ക്ക്: തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ ആരംഭിച്ച സിവില്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട തനിക്കെതിരായ വിചാരണ കപടമാണ് എന്നും കേസ് കൊണ്ടുവന്ന സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ ‘ഹൊറര്‍ ഷോ’ ആണെന്നും ആരോപിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിചാരണയെ അഴിമതിയെന്ന് വിളിച്ച ഡൊണാള്‍ഡ് ട്രംപ് വിചാരണച്ചുമതലയുള്ള ജഡ്ജി ഒരു തെമ്മാടി ജഡ്ജി ആണെന്നും കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സമര്‍പ്പിച്ച വാര്‍ഷിക സാമ്പത്തിക കണക്കുകളില്‍ ട്രംപ് തിരിമറി കാണിച്ചെന്ന് ന്യൂയോര്‍ക്ക് ജഡ്ജി നേരത്തേ വിധിച്ചിരുന്നു. മുന്‍ പ്രസിഡന്റിനെതിരായ സിവില്‍ വ്യവഹാരത്തില്‍ ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ജനറല്‍ ഉന്നയിച്ച പ്രധാന അവകാശവാദം ശരിവെക്കുന്നതായിരുന്നു വിധി.

2011 നും 2021 നും ഇടയില്‍ ട്രംപും അദ്ദേഹത്തിന്റെ രണ്ട് മുതിര്‍ന്ന മക്കളും ട്രംപ് ഓര്‍ഗനൈസേഷനും മൊത്തം ആസ്തി മൂല്യത്തെക്കുറിച്ച് നുണ പറഞ്ഞതായി ആരോപിച്ച് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നത്.

More Stories from this section

family-dental
witywide