കോവിഡ് വകഭേദം ഒമിക്രോണ്‍ JN.1 സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നു; ജനുവരി വരെ വ്യാപനം തുടരാന്‍ സാധ്യത

കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ JN.1 സംസ്ഥാനത്ത് കൂടുതല്‍ ശക്തിപ്രാപിക്കുന്നുവെന്ന് മെഡിക്കല്‍ രംഗത്ത് നിന്നുള്ള റിപ്പോര്‍ട്ട്. മേയ് 15ന് ശേഷം ഇതാദ്യമായാണ് ഈ വര്‍ഷം ഇത്രയധികം രോഗികളുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദിവസേന 10,000ലധികം ആളുകളാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നു. ഇവരില്‍ അതിയായ ക്ഷീണവും തളര്‍ച്ചയും ശ്വാസതടസവും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ഇങ്ങനെ പരിശോധനയ്ക്ക് വിധേയമാകുന്നവരില്‍ നിന്ന് മാത്രമാണ് ഇത്രയധികം കേസുകള്‍ ഇപ്പോള്‍ കണ്ടത്തുന്നത്. കൂടുതലാളുകളെ പരിശോധിക്കയോ, എല്ലാവരും നിര്‍ബന്ധമായി ടെസ്റ്റ് ചെയ്യുകയോ ചെയ്താല്‍ ഫലം ചിലപ്പോള്‍ ഇതിലും ഭീകരമായേക്കും. ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കുന്നതിനാല്‍ രോഗ വ്യാപനം വര്‍ധിക്കാന്‍ സാധ്യത കൂടുതലാണ്.

അതേസമയം എല്ലാവരും തന്നെ കോവിഡ് വാക്‌സിനെടുത്തതിനാല്‍ ശരീരത്തില്‍ ബാധിക്കുന്ന വൈറസ് അപകടകരമാകാന്‍ സാധ്യതയില്ല. എന്നാല്‍ പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗര്‍ഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് ഇത് കാരണമാകും.