തെലങ്കാനയില്‍ പരിശീലന വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു

ന്യൂഡല്‍ഹി: തെലങ്കാനയിലെ മേദക് ജില്ലയില്‍ പരിശീലന വിമാനം തകര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയിലെ രണ്ട് പൈലറ്റുമാര്‍ മരിച്ചു. അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പതിവ് പരിശീലനത്തിനായി ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് (എഎഫ്എ) പറന്നുയര്‍ന്ന പിലാറ്റസ് പിസി 7 എംകെ ഐഎല്‍ ട്രെയിനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു. വിമാനം തകര്‍ന്നു വീഴുമ്പോള്‍ ഒരു പരിശീലകനും ട്രെയിനി പൈലറ്റും വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നു.

അതേസമയം മറ്റാര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ല എന്നും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടില്ല എന്നും ഐ എ എഫ് അറിയിച്ചു.

More Stories from this section

family-dental
witywide