ചെല്ലമ്മ പിള്ള ഡാളസിൽ നിര്യാതയായി

ഡാളസ്: ഡാളസിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും ഡാളസ് ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ സ്ഥാപകരിൽ ഒരാളുമായ ഹരിദാസൻ പിള്ള (സി പി എ) യുടെ മാതാവ് ചെല്ലമ്മ പിള്ള (101) ഡാളസിൽ നിര്യാതയായി.

ചെങ്ങന്നൂർ തിരുവൻവണ്ടൂർ പ്ലാത്താനത്ത് പുത്തൻ വീട്ടിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യയാണ്. 1980 മുതൽ ഹൂസ്റ്റണിൽ സ്ഥിരതാമസമായിരുന്ന അവർ പത്തു വർഷധിലധികമായി ഡാളസിൽ മകനൊപ്പം താമസിച്ച വരികയായിരുന്നു.

ശാന്തകുമാരി (ഇന്ത്യ), രാജഗോപാല പിള്ള, ശ്യാമള കുമാരി, ഗോപിനാഥ പിള്ള, വൽസലാ പിള്ള, ഉഷ പിള്ള (എല്ലാവരും ഹൂസ്റ്റൻ) രാധാ ദേവി, ഹരിദാസൻ പിള്ള (ഇരുവരും ഡാളസ്‌) എന്നിവർ മക്കളും രാമകൃഷ്ണ പിള്ള, പരേതയായ കമല പിള്ള, മംഗളാനന്ദൻ, വിജയൻ പിള്ള, ലതികാ പിള്ള, വിജയൻ പിള്ള, മുരളീധരൻ പിള്ള, ഉഷാ ഹരി എന്നിവർ മരുമക്കളുമാണ്.

സംസ്കാര കർമ്മങ്ങൾ:
പൊതു ദർശനം: നവംബർ 22 ഞായറാഴ്ച (2 pm to 5 pm)
സംസ്കാരം: നവംബർ 23 തിങ്കളാഴ്ച
സമയം പിന്നീട് അറിയിക്കും.

More Stories from this section

family-dental
witywide