‘മൂത്രം കുടിപ്പിച്ചു, സ്വകാര്യ ഭാഗങ്ങളിൽ മുളകരച്ച് തേച്ചു’; യുപിയില്‍ മോഷണക്കുറ്റം ആരോപിച്ച് കുട്ടികൾക്ക് നേരെ അതിക്രമം

സിദ്ധാർഥ് നഗർ: ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾക്ക് ക്രൂര പീഡനം. കുട്ടികളെക്കൊണ്ട് മൂത്രം കുടിപ്പിക്കുകയും മലദ്വാരത്തിൽ മുളകരച്ച് തേക്കുകയും എന്താണെന്ന് വ്യക്തമല്ലാത്ത ദ്രാവകം സിറിഞ്ച് വഴി കുട്ടികളിൽ കുത്തിവയ്ക്കുകയും ചെയ്തു.

ഒരു കോഴിഫാമിലെ ഉടമസ്ഥനും സംഘവുമാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് പോക്സോ കുറ്റം ചുമത്തി എട്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ടുപേരെ പിടികൂടുന്നതിനുളള അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

മൂത്രം കുടിച്ചില്ലെങ്കിൽ തല്ലിക്കൊല്ലുമെന്ന് സംഘത്തിലുളളവർ പറയുന്നതും വീഡിയോയിൽ കേൾക്കാം. 10ഉം 14ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളാണ് ആക്രമണത്തിന് ഇരയായതെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ ആറുപേരെ ഉടന്‍ കോടതിയിൽ ഹാജരാക്കുമെന്നും സിദ്ധാർത്ഥനഗർ അഡീഷണൽ പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ പറഞ്ഞു.

പണം മോഷ്ടിക്കുന്നതിനിടെയാണ് കുട്ടികളെ പിടിച്ചതെന്ന് ഗുണ്ടാം സംഘം ആരോപിച്ചു. ഓഗസ്റ്റ് നാലിന് സിദ്ധാർത്ഥനഗറിലെ പാത്ര ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള അർഷൻ ചിക്കൻ ഷോപ്പിൽ വച്ചാണ് കുട്ടികൾക്ക് ആക്രമണം നേരിട്ടത്. സിദ്ധാർത്ഥനഗറിലെ ചില കോളേജ് വിദ്യാർത്ഥികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് അതിക്രമത്തിന്റെ രണ്ട് വീഡിയോകൾ പ്രചരിച്ചത്. 

More Stories from this section

dental-431-x-127
witywide