ബംഗാളിൽ സർക്കാർ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന നാലായിരത്തോളം ഇവിഎമ്മുകൾ കത്തിനശിച്ചു, പരസ്പരം ആരോപണവുമായി ബിജെപിയും ടിഎംസിയും; ഉന്നത അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച നാലായിരത്തോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം.) സർക്കാർ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ കത്തിനശിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം കനക്കുന്നു. തെക്കൻ കൊൽക്കത്തയിലെ ഒൻപത് നിലകളുള്ള സർക്കാർ കെട്ടിടത്തിലാണ് വൻ നാശനഷ്ടമുണ്ടാക്കിയ തീപ്പിടുത്തമുണ്ടായത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ വോട്ടിങ് യന്ത്രങ്ങൾ കൂട്ടത്തോടെ കത്തിയതിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. ഭരണപക്ഷമായ ബി.ജെ.പി.യും പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസും സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തിയതോടെ ബംഗാൾ രാഷ്ട്രീയം കൂടുതൽ വലിഞ്ഞുമുറുകുകയാണ്.

തിരഞ്ഞെടുപ്പിൽ നടന്ന വലിയ രീതിയിലുള്ള അട്ടിമറികൾ മറച്ചുവെക്കാനായി ഏകദേശം ഏഴ് മണ്ഡലങ്ങളിലെ ഇ.വി.എമ്മുകൾ ആസൂത്രിതമായി കത്തിച്ചുകളഞ്ഞതാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ, വോട്ടിങ് യന്ത്രങ്ങൾ നശിപ്പിച്ചതിന് പിന്നിൽ തൃണമൂൽ കോൺഗ്രസിന്റെ കൃത്യമായ ഗൂഢാലോചനയാണ് സംശയിക്കുന്നതെന്ന് ബി.ജെ.പി.യും തിരിച്ചടിച്ചു. ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോര് ശക്തമാകുന്നതിനിടെ, തീപ്പിടുത്തത്തിന്റെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരുന്നതിനായി പശ്ചിമബംഗാൾ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Around 4000 EVMs Destroyed in West Bengal Government Building Fire; BJP and TMC Trade Allegations, Probe Ordered

More Stories from this section

family-dental
witywide