യുഎസ് നാവിക സേനയുടെ അന്തർവാഹിനി പശ്ചിമേഷ്യയിൽ, ഇറാനുള്ള താക്കീതെന്ന് യുഎസ് മാധ്യമങ്ങൾ

വാഷിങ്ടൺ: ഇസ്രയേൽ – പലസ്തീൻ യുദ്ധം തുടരവെ യുഎസ് നാവികസേനയുടെ അന്തർവാഹിനി കപ്പൽ പശ്ചിമേഷ്യയിൽ എത്തിയത് വലിയ അഭ്യൂഹങ്ങക്ഷക്ക് തുടക്കമിട്ടു. യുഎസ് സെൻട്രൽ കമാൻ്ഡാണ് മിസൈൽ അന്തർവാഹിനി എത്തിയവിവരം അറിയിച്ചത്. ഉത്തരവാദിത്വ മേഖലയിലേക്ക് ഒഹിയോ ക്ളാസ് അന്തർവാഹിനി പ്രവേശിക്കുന്നു എന്ന സന്ദേശമാണ് യുഎസ് സൈന്യം നൽകിയത്. യുഎസ് നാവിക സേനയ്ക്ക് 4 ഓഹിയോ ക്ളാസ് അന്തർവാഹിനകളാണ് ഉള്ളത്.

154 ടോമോഹോക്ക് ക്രൂസ് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഒഹിയോ അന്തർവാഹിനി. ഓരോ ടോമോഹോക്കിനും 1000 പൌണ്ട് ഭാരമുള്ള പോർമുനകൾ വഹിക്കാൻ കഴിവുണ്ട്.

യുഎസിൻ്റെ നിരവധി യുദ്ധക്കപ്പലുകൾ മെഡിറ്റനേറിയൻ കടലിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇസ്രയേലിനുള്ള സഹായം എന്ന നിലയ്ക്ക് ഇസ്രയേൽ ആക്ര മണം തുടങ്ങിയ ഉടൻ തന്നെ പടക്കപ്പൽ വ്യൂഹത്തെ അമേരിക്ക അയച്ചിരുന്നു. ഇതൊന്നും പോരാഞ്ഞാണ് പുതിയ അന്തർവാഹിനിയുടെ വരവ്.

യുദ്ധം തുടങ്ങിയ ശേഷം ഇറാനിൽ നിന്ന് കൂടുതൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേൽ – ഹമാസ് യുദ്ധം തുടങ്ങിയ ശേഷം ഇറാഖിലേയും സിറിയയിലേയും യുഎസ് താവളങ്ങൾക്ക് നേരെ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ വർധിച്ചിരുന്നു. ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് എന്ന ഗ്രൂപ്പാണ് ഈ ആക്രമണങ്ങൾ നടത്തുന്നത് എന്ന് അവർ തന്നെ അവകാശപ്പെടുന്നു. ഇറാൻ സൈന്യത്തിന്റെ പൂർണ പിന്തുണയിലാണ് ഈ സംഘടന പ്രവർത്തിക്കുന്നത് എന്നാണ് വിവരം. ഇറാൻ്റെ ഈ നീക്കത്തിനെതിരെ പിന്തുണ തേടിയാണ് ആൻ്റണി ബ്ലിൻകൻ ഇറാഖിൽ സന്ദർശനം നടത്തിയത് എന്ന് കരുതുന്നു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുദാനിയുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

US Navy’s submarine Ohio reaches Mediterranean Sea

More Stories from this section

family-dental
witywide