വിവാഹം കഴിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കി രാഹുല്‍ ഗാന്ധി..!

ജയ്പ്പൂര്‍: രാജസ്ഥാനിലെ ജയ്പ്പൂരില്‍ വിദ്യാര്‍ത്ഥിനികളുമായുള്ള സംവാദത്തിനിടയിലായിരുന്നു ആ ചോദ്യം ഉയര്‍ന്നത്. താങ്കള്‍ കാഴ്ചക്ക് സുന്ദരനാണല്ലോ? എന്തുകൊണ്ടാണ് വിവാഹത്തെ കുറിച്ച് ആലോചിക്കാത്തത്? ഒരു പെണ്‍കുട്ടിയുടെ ചോദ്യത്തോട് ആദ്യം രാഹുല്‍ പുഞ്ചരിച്ചു. പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു. ഇപ്പോള്‍ രാഷ്ട്രീയ ഉത്തരവാദിത്തവുമായി കോണ്‍ഗ്രസ് പാര്‍ടിയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ചായി അടുത്ത ചോദ്യം. കയ്പ്പക്കയും ചീരയും കടലയും ഇഷ്ടമല്ല. അതല്ലാതെ മറ്റെന്തും കഴിക്കും.

ഇഷ്ടപ്പെട്ട സ്ഥലത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇതുവരെ പോകാത്ത ഇടങ്ങളാണ് ഇഷ്ടം. പുതിയ ഇടങ്ങള്‍ തേടി പോകാനും കാണാനുമാണ് ഇഷ്ടമെന്ന് രാഹുല്‍ പറഞ്ഞു.

ഏത് ക്രീമാണ് ഉപയോഗിക്കുന്നത് എന്നായി അടുത്ത ചോദ്യം. ഒരു ക്രീമും സോപ്പും മുഖത്ത് ഉപയോഗിക്കാറില്ല. വെറും വെള്ളം ഉപയോഗിച്ച് കഴുകും എന്നായിരുന്നു മറുപടി.

വനിതാ ശാക്തീകരണത്തെ കുറിച്ചും സ്വാതന്ത്ര്യ സമരത്തില്‍ വനിതകളുടെ പങ്കിനെ കുറിച്ചും നടന്ന പരിപാടിയില്‍ സംസാരിക്കാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. സ്വാന്ത്ര്യ സമര പോരാട്ടത്തില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Why Rahul Gandhi did not get married

More Stories from this section

family-dental
witywide