ജ്യോത്സനെ ലോഡ്ജ് റൂമില്‍ വിളിച്ചു വരുത്തി മയക്കിക്കിടത്തി; 12.5 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന യുവതി പിടിയില്‍

ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന യുവതി പിടിയില്‍. കൊച്ചിയില്‍ ഇടപ്പള്ളിയിലാണ് സംഭവം. സാമൂഹിക മാധ്യമത്തിലൂടെ ജ്യോത്സനുമായി സൗഹൃദം സ്ഥാപിച്ച ശേഷം ജ്യോതിഷം നോക്കാനുണ്ടെന്ന് പറഞ്ഞ് ലോഡ്ജ് മുറിയില്‍ വിളിച്ചു വരുത്തിയാണ് കവര്‍ച്ച. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജിലാണ് അന്‍സിയും ജ്യോത്സനും ചേര്‍ന്ന് മുറിയെടുത്തത്.

സോഷ്യല്‍മീഡിയ വഴിയാണ് യുവതി ജ്യോത്സനെ പരിചയപ്പെട്ടത്. ജ്യോതിഷം വശമുണ്ടെന്നറിഞ്ഞതോടെ അക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് സൗഹൃദം സ്ഥാപിച്ചു. പിന്നീട് പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ഇയാളുമായി സൗഹൃദം തുടര്‍ന്നു. ഇതിനിടെ നേരില്‍ കാണണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളിയില്‍ വരാനാവശ്യപ്പെടുകയായിരുന്നു.

ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇവിടെ വെച്ച് യുവതി ആദ്യം ജ്യോത്സ്യന് കഴിക്കാന്‍ പായസം നല്‍കിയെങ്കിലും ഇയാളിത് കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തില്‍ ലഹരിമരുന്ന് നല്‍കി മയക്കിക്കിടത്തിയ ശേഷം 12.5 പവന്‍ സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

More Stories from this section

family-dental
witywide