നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് മുന്‍ മന്ത്രി കെ രാജന്‍. സംസ്ഥാന സെക്രട്ടറി അതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞതാണെന്നും ആ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഒരു മാറ്റവുമില്ല. മാറ്റം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ രാജന്‍ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയില്‍ ഭിന്നസ്വരമുയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനങ്ങളെ ബാധിക്കാത്ത വിഷയത്തില്‍ വാശിപിടിക്കരുതെന്ന് സംസ്ഥാന എക്‌സിക്യൂട്ടൂവ് യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്‌നത്തെ മുഖ്യഅജണ്ടയാക്കരുത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ആരുമായും തര്‍ക്കിക്കാം, എന്നാല്‍ പാര്‍ട്ടി കാര്യത്തില്‍ അത് പാടില്ലെന്നും പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും സംസ്ഥാന എക്‌സിക്യൂട്ടൂവ് യോഗത്തില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.
K. Rajan states there is no change in the CPI’s stance; the post of Deputy Leader of the Opposition is required.










