
ഇറാനിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ തിരിച്ചടിച്ചു. ഇറാൻ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയർബേസിലായിരുന്നു ആക്രമണം. ഇസഫഹാൻ പ്രവിശ്യയിലെ സൈനികത്താവളത്തിനു സമീപമായി നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമമായ ഫാർസ് റിപ്പോർട്ട് ചെയ്തു.
സൈനിക നടപടിയുമായി ഇസ്രയേൽ മുന്നോട്ടുപോവുകയാണെങ്കിൽ തിരിച്ചടിക്കുമെന്ന ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് ആക്രമണം.
ഇറാനിലെ പല നഗരങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ IRIB പറയുന്നത് ഇസ്ഫഹാൻ സുരക്ഷിതമാണ് എന്നാണ്. ആക്രമണത്തിൻ്റെ തീവ്രത വെളിവാക്കിയിട്ടില്ല. ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങൾ ഇസ്‌ഫഹാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.
ശനിയാഴ്ച രാത്രി ഇസ്രായേൽ തൊടുത്തുവിട്ട മിസൈലുകൾക്കും ഡ്രോണുകൾക്കും മറുപടി നൽകുമെന്ന് ഇസ്രായേൽ പറഞ്ഞതിനെ തുടർന്ന് ഇറാൻ അതീവ ജാഗ്രതയിലായിരുന്നു. 300-ലധികം ഡ്രോണുകളും മിസൈലുകളും ഇറാൻ അതിൻ്റെ ആക്രമണത്തിനിടെ ഇസ്രായേലിന് നേരെ തൊടുത്തുവിട്ടിരുന്നു.
Israel Attacks Iran















